മന്ത്രി രാജനെ കെട്ടിപ്പിടിച്ച് ഞെക്കിപ്പൊട്ടിച്ച് അഭിനന്ദിക്കുന്നുവെന്ന് സുരേഷ് ഗോപി; 'പൂരം ഗംഭീരമായി നടത്തി'

Published : May 30, 2025, 03:56 PM IST
മന്ത്രി രാജനെ കെട്ടിപ്പിടിച്ച് ഞെക്കിപ്പൊട്ടിച്ച് അഭിനന്ദിക്കുന്നുവെന്ന് സുരേഷ് ഗോപി; 'പൂരം ഗംഭീരമായി നടത്തി'

Synopsis

തൃശ്ശൂരിൽ നിന്നുള്ള സിപിഐ നേതാവും റവന്യൂ മന്ത്രിയുമായ കെ രാജനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശ്ശൂർ: തൃശൂർ പൂരത്തിൽ പങ്കെടുത്ത തൊഴിലാളികളെ ആദരിക്കുന്ന ശുചിത്വ പൂരം പരിപാടിയിൽ തൃശ്ശൂരിൽ നിന്നുള്ള റവന്യൂ മന്ത്രി കെ രാജനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അഹിതങ്ങൾ ഒന്നും ഉണ്ടാകാതെ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചതുകൊണ്ട് പൂരം ഇത്തവണ ഭംഗിയായി നടത്താൻ കഴിഞ്ഞു. പൂരം ഗംഭീരമാക്കാൻ പ്രവർത്തിച്ച മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് ഞെക്കിപ്പൊട്ടിച്ച്  അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് തൃശ്ശൂർ പൂരത്തിനിടെ നടന്ന അനിഷ്ട സംഭവങ്ങളാണ് ലോക്സഭയിലേക്ക് സുരേഷ് ഗോപിക്ക് ജയിക്കാൻ അവസരമൊരുക്കിയതെന്ന് സിപിഐ അടക്കം വിമർശിക്കുന്നതിനിടെയാണ് സംസ്ഥാന മന്ത്രിക്ക് കേന്ദ്ര മന്ത്രിയുടെ അഭിനന്ദനം.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും