
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയാനായി മാറ്റി. ഇന്ന് തന്നെ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. കട്ടിളപാളി കേസിലെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. കട്ടിളപ്പാളി കേസിലാണ് പോറ്റി സ്വാഭാവിക ജാമ്യം തേടിയിരിക്കുന്നത്. ജാമ്യഹര്‍ജിയിൽ കൊല്ലം വിജിലൻസ് കോടതിയിൽ വാദം പൂര്‍ത്തിയായിട്ടുണ്ട്. ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. അതിന് ശേഷമാണ് കട്ടിളപ്പാളി കേസിലും പോറ്റി സ്വാഭാവിക ജാമ്യം തേടിയിരിക്കുന്നത്. പോറ്റിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ഉച്ചയ്ക്ക് ശേഷം വിധി ഉണ്ടായേക്കുമെന്നാണ് സൂചന. കേസിലെ മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് രണ്ട് കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എസ് ശ്രീകുമാറിനും ജാമ്യം കിട്ടി. സ്വാഭാവിക ജാമ്യം തേടി കെ എസ് ബൈജുവും കോടതിയെ സമീപിച്ചിരിക്കുകയാണ്. റിമാൻഡിലായ 90 ദിവസം കഴിഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam