ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതികൾ; വിചാരണ വേളയിൽ പേര് പറയരുതെന്ന് ഭീഷണി, ഡിജിപിക്ക് പരാതി നൽകി

Published : Aug 18, 2025, 05:54 PM IST
Kerala Police

Synopsis

കേസിൽ അഞ്ചാം പ്രതിയായിരുന്ന റഷീദിനെ സിബിഐ കോടതി ഒഴിവാക്കിയിരുന്നു.

തിരുവനന്തപുരം: ഉണ്ണിത്താൻ വധശ്രമക്കേസിൽ കേസിലെ മുൻ പ്രത്രിയും ഐപിഎസ് ഉദ്യോഗസ്ഥനുമായ അബ്ദുൾ റഷീദിനെതിരെ പരാതിയുമായി മൂന്നുപ്രതികൾ രം​ഗത്ത്. കേസിന് ഹാജരാകുമ്പോൾ പ്രതികളെയും സാക്ഷികളെയും അബ്ദുൾ റഷീദ് ഭീഷണിപ്പെടുത്തുവെന്നാണ് പ്രതികളുടെ പരാതി. ഇപ്പോൾ അഭിഭാഷകനായ അബ്ദുൾ റഷീദ് കേസ് പരിഗണിക്കുമ്പോൾ നിരന്തരം കോടതിയിലെത്തുവെന്ന് പ്രതികളുടെ പരാതിയിൽ പറയുന്നു. കേസിൽ അഞ്ചാം പ്രതിയായിരുന്ന റഷീദിനെ സിബിഐ കോടതി ഒഴിവാക്കിയിരുന്നു. റഷീദിൻ്റെ പേര് വിചാരണവേളയിൽ കോടതിയിൽ പറയരുതെന്നാണ് ഭീഷണി. ആനന്ദ്, ഷെഫീക്ക്, സന്തോഷ് എന്നീ പ്രതികളാണ് ഡിജിപിക്ക് പരാതി നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുഡിഎഫ് അധികാരത്തിലേറിയാൽ ആദ്യ തീരുമാനം പ്രഖ്യാപിച്ച് രാഹുൽ, റബറിന്‍റെ താങ്ങുവില 250 ആക്കും; ഉമ്മൻചാണ്ടിയുടെ തട്ടകത്തിൽ ആവേശം വിതറി പ്രചരണം
തൃശൂരിന്‍റെ മനസ് എങ്ങോട്ട്? 2021-ല്‍ എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ച ജില്ല, ഇത്തവണ ആര്‍ക്ക് മുന്‍തൂക്കം