പോപ്പുലർ ഫ്രണ്ടിന്റെ മൂന്ന് ഭാരവാഹികൾക്കെതിരെ യുഎപിഎ ചുമത്തി, അറസ്റ്റ് ചെയ്തു

Published : Oct 18, 2022, 04:42 PM ISTUpdated : Oct 18, 2022, 05:54 PM IST
പോപ്പുലർ ഫ്രണ്ടിന്റെ മൂന്ന് ഭാരവാഹികൾക്കെതിരെ യുഎപിഎ ചുമത്തി, അറസ്റ്റ് ചെയ്തു

Synopsis

ചാവക്കാട് അഞ്ചങ്ങാടി സ്വദേശികളായ ഷാജഹാൻ, ഇബ്രാഹിം, ഷെഫീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിരോധനം ലംഘിച്ച് ജാഥ നടത്തിയ കേസിലാണ് അറസ്റ്റ്.

തൃശ്ശൂർ: തൃശ്ശൂർ ചാവക്കാട് പോപ്പുലര്‍ ഫ്രണ്ടിന്‍റെ മൂന്ന് മുന്‍ ഭാരവാഹികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. ചാവക്കാട് അഞ്ചങ്ങാടി സ്വദേശികളായ ഷാജഹാൻ (37), ഇബ്രാഹിം 49), ഷെഫീദ് (39) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ പ്രതിഷേധ ജാഥ നടത്തിയ കേസിലാണ് അറസ്റ്റ്. പിഎഫ്ഐയുടെ ചാവക്കാട്, കടപ്പുറം മേഖലയിലെ നേതാക്കളായിരുന്നു മൂന്നുപേരും. 

കഴിഞ്ഞ മാസം 28 തിയതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനതിനെതിരെ അറസ്റ്റിലായരുടെ നേതൃത്വത്തിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് മുതൽ അഞ്ചങ്ങാടി ജംഗ്ഷൻ വരെ ജാഥ നടത്തുകയായിരുന്നു. കേസ്‌ അന്വേഷണം ഏറ്റടുത്ത ഗുരുവായൂർ എസ്ഡിപിഒ കെ ജി സുരേഷിന്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്‌പെക്ടർ വിപിൻ കെ വേണുഗോപാൽ, എസ് ഐമാരായ  വിജിത്ത് കെ വി, കണ്ണൻ പി, ബിജു, എസ് സി പി ഒമാരായ മണികണ്ഠൻ, സന്ദീപ്, പ്രവീൺ സൗദാമിനി സിപിഎമാരായ വിനീത് പ്രദീപ്, യൂനസ്, അനസ്, രൺദീപ്, ബൈജു, പ്രശോബ്, ജയദേവൻ  എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി.

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും