
കണ്ണൂർ: മോഷണക്കേസ് പ്രതിയുടെ എടിഎം കാർഡ് (ATM Card) കൈക്കലാക്കി പണം കവർന്ന സംഭവത്തിൽ പിരിച്ചുവിട്ട പൊലീസുകാരനെ സർവ്വീസിൽ തിരിച്ചെടുത്തു. തളിപ്പറമ്പ് (Thaliparamba) പൊലീസ് സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന ഇ.എൻ. ശ്രീകാന്തിനെയാണ് സർവ്വീസിൽ തിരിച്ചെടുത്തത്.
ശ്രീകാന്തിനെ പിരിച്ചുവിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് ഡിഐജി രാഹുൽ ആർ നായർ റദ്ദാക്കി. ശ്രീകാന്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചങ്കിലും സേനയിൽ തുടരാൻ അവസരം നൽകണമെന്ന് ഡിഐജി നിർദ്ദേശിച്ചു. വാർഷിക വേതന വർധന മൂന്ന് വർഷത്തേക്ക് തടഞ്ഞുവെച്ചുകൊണ്ട് തിരച്ചെടുക്കുന്നുവെന്നാണ് ഡിഐജിയുടെ ഉത്തരവ്.