നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം; അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ്

Published : Mar 06, 2024, 03:40 PM IST
നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം; അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ്

Synopsis

കര്‍ണാടകയിലും ആന്ധ്രയിലുമെല്ലാം 'റെഡി ടു ഡ്രിങ്ക്' എന്നരീതിയില്‍ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വില്‍പന തുടങ്ങിയിരുന്നു. ഇതേ രീതിയില്‍ കേരളത്തിലും തുടങ്ങണമെന്നായിരുന്നു മദ്യ ഉത്പാദകരുടെ ആവശ്യം.

തിരുവനന്തപുരം: നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍.  സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്‍റെ ഉത്പാദനം കൂട്ടണമെന്ന് ഏറെക്കാലമായി മദ്യ ഉത്പാദകര്‍ ആവശ്യപ്പെടുന്നുണ്ട്. കര്‍ണാടകയിലും ആന്ധ്രയിലുമെല്ലാം 'റെഡി ടു ഡ്രിങ്ക്' എന്നരീതിയില്‍ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വില്‍പന തുടങ്ങിയിരുന്നു. ഇതേ രീതിയില്‍ കേരളത്തിലും തുടങ്ങണമെന്നായിരുന്നു മദ്യ ഉത്പാദകരുടെ ആവശ്യം.

ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള അനുമതി തേടുകയാണ്. എന്നാല്‍ നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അഴിമതി ലക്ഷ്യമിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

കുറഞ്ഞ മദ്യത്തിന് നൂറില്‍ താഴെ നികുതിയാക്കാൻ ആണ് ശ്രമം നടത്തുന്നത്, ഇത് തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാനുള്ള നടപടിയാണ്, പുതിയ ഉദ്യോഗസ്ഥന് ചാര്‍ജ് കൊടുത്ത് അഴിമതി നടത്താനാണ് നീക്കമെന്നും വി ഡി സതീശൻ. 

നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം ഇറക്കുന്നത് നികുതി കമ്മീഷ്ണര്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഈ ഉദ്യോഗസ്ഥൻ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണിപ്പോള്‍.

Also Read:- വീര്യം കുറക്കാൻ നികുതി കുറയ്ക്കുമോ? വീര്യം കുറഞ്ഞ 'റെഡി ടു ഡ്രിങ്ക്'  മദ്യവിൽപ്പനക്ക് അനുമതി നല്‍കാൻ സർക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോടതിയുടെ ബോധ്യം': കോടതിയോട് ബഹുമാനമെന്ന് സത്യൻ അന്തിക്കാട്
പി ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി; വിഷയം അക്കാദമിക്ക് മുന്നിലെത്തി; പരാതി കിട്ടിയിരുന്നുവെന്ന് കുക്കു പരമേശ്വരൻ