പ്രതിപക്ഷനേതാവായിരിക്കെ പറഞ്ഞതെല്ലാം മറന്ന് വി ഡി സതീശൻ, വിവാദമായിട്ടും തുടരുന്നത് വെല്ലുവിളി

Published : Sep 23, 2026, 08:48 PM IST
V D SATHEESAN

Synopsis

അധികാരത്തിലെത്തുമ്പോൾ രാഷ്ട്രീയ നേതാക്കൾ സുതാര്യതയെക്കുറിച്ചുള്ള തങ്ങളുടെ മുൻകാല നിലപാടുകൾ പൂർണ്ണമായും മറക്കുന്നു. മന്ത്രിമാരുടെ വിദേശയാത്രകളും സ്പോൺസർ ചെയ്ത ആഡംബര വാഹനങ്ങളുടെ ഉപയോഗവും മുഖ്യമന്ത്രി ന്യായീകരിക്കുന്നത് നിലവിൽ വലിയ വിവാദമായിരിക്കുകയാണ്.

തിരുവനന്തപുരം: മുഖ്യമന്ത്രിയായപ്പോൾ പ്രതിപക്ഷനേതാവായിരിക്കെ പറഞ്ഞതെല്ലാം മറന്ന് വി ഡി സതീശൻ. പ്രതിപക്ഷത്തിരിക്കെ പിണറായിയുടെയും മന്ത്രിമാരുടെയും യാത്രകളിൽ സുതാര്യത ആവശ്യപ്പെട്ടത് വിഡി സതീശനാണ് ഇപ്പോൾ പറഞ്ഞതെല്ലാം മറക്കുന്നത്.വിമാന യാത്ര വിവാദമാകുമ്പോഴും അത് ഇനിയും തുടരുമെന്ന വെല്ലുവിളി എന്ത് വിവാദമുണ്ടായാലും ശൈലി ഇതായിരിക്കുമെന്ന് പറഞ്ഞ് ഉറപ്പിക്കൽ കൂടിയാണ്. മന്ത്രിമാരുടെ വിദേശയാത്രയും കെ എം ഷാജിയുടെ സ്വകാര്യ വാഹന ഉപയോഗത്തേയും മുഖ്യമന്ത്രി ന്യായീകരിക്കുന്നുണ്ട്.

ഞങ്ങളാണ് ഭരിക്കുന്നതെന്ന് ഭാവത്തിൽ ചിലരെല്ലാം പെരുമാറിയിട്ടുണ്ട്.അത്യാവശ്യം അഹങ്കാരവും തലക്കനവും തന്‍ പ്രമാണിത്തവും പ്രത്യക്ഷ്യപ്പെട്ടിട്ടുണ്ടെന്നാണ് ദിനപത്രത്തിനുള്ള അഭിമുഖത്തിൽ വമ്പൻ തോൽവിയുടെ കാരണങ്ങള്‍ വിശദീകരിച്ച സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞ വാക്കുകള്‍. തങ്ങളുടെ ഗര്‍വും കൂടിയാണ് തോല്‍പിച്ചതെന്നാണ് തോറ്റവരുടെ തിരിച്ചറിവ്. ഗര്‍വിനും ജനം കൊടുത്ത ശിക്ഷയുടെ ഉത്പന്നമാണ് മാറിയ ഭരണം. അതിന്‍റെ തലപ്പത്തിരിക്കുന്നവര്‍ ഭരണപ്രായം നാലു മാസമാകുമ്പോഴേ ജനത്തോട് പറയുന്നത് ഇതേ ഗർവാണ്.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഭരണപക്ഷത്തിന്‍റെ സുതാര്യതയെ ഭൂതക്കണ്ണാടിയിൽ നിരീക്ഷിക്കും. ഭരണത്തിലെത്തിയാൽ വിമാന യാത്രയുടെ കാര്‍മേഘം നീക്കാൻ മനസ്സില്ല. മന്ത്രിമാരുടെ വിദേശയാത്ര സുതാര്യമാകണമെന്ന് ശഠിച്ചവര്‍ ഇപ്പോള്‍ മന്ത്രിമാരെ വിദേശത്തേയ്ക്ക് പറഞ്ഞു വിടുന്നു. സ്പോണ്‍സര്‍മാര്‍ ആരായാലും കുഴപ്പമില്ല. തന്ത വൈബിന് നിന്നു കൊടുക്കാനില്ലെന്ന് പോയവര്‍ തഗ്ഗടിക്കും.സ്പോണ്‍സേഡ് കാറിലെ യാത്ര വിവാദമായാലും വണ്ടി നിര്‍ത്തില്ലെന്ന് മന്ത്രി വെല്ലുവിളിക്കും. കൂടുതൽ ആഡംബര വണ്ടികള്‍ക്ക് കൈ കാണിക്കും. പെറ്റി ഡിസ്പ്യൂട്ട് ആയി കണ്ട് നേതാവിന്‍റെ കയ്യടിയും.നാലാം മാസത്തിലേ വണ്ടിക്ക് വശം തെറ്റിയോ എന്നാണ് ജനത്തിൻറെ സന്ദേഹം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം നാളെ
സ്പോൺസർ ആരാണെന്ന് പറയണം, സൗജന്യം പറ്റുന്നതിന് പിന്നിൽ ഉദ്ദേശമുണ്ട്, മുഖ്യമന്ത്രിക്കെതിരെ എം വി ഗോവിന്ദൻ