'പിണറായിയെ രക്ഷിക്കാനുള്ള ദൗത്യമാണ് വി.ഡി. സതീശൻ ഏറ്റെടുത്തിരിക്കുന്നത്'; ആരോപണവുമായി കെ.എം. ഷാജഹാൻ

Published : Oct 13, 2026, 04:48 PM IST
KM Shajahan

Synopsis

പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് പറഞ്ഞാൽ വ്യക്തമായി പിണറായി വിജയനുവേണ്ടി സതീശൻ സർക്കാർ നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ജനം പുറംകാലുകണ്ട് ചവിട്ടി പുറത്താക്കിയ പിണറായിയെ രക്ഷിക്കാനുള്ള ദൗത്യമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഏറ്റെടുത്തിരിക്കുന്നതെന്ന് മാസപ്പടിക്കേസിലെ ​ഹർജിക്കാരൻ കെ.എം. ഷാജഹാൻ. കഴിഞ്ഞ 10 വർഷം യുഡിഎഫ് ചെയ്ത സമരങ്ങളെ അധികാരത്തിൽ വന്നപ്പോൾ സതീശൻ റദ്ദ് ചെയ്യുകയാണെന്നും ഷാജഹാൻ ആരോപിച്ചു. ഞെട്ടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. തെളിവുണ്ടെന്ന് കണ്ടാണ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്.

പ്രധാനപ്പെട്ട വകുപ്പുകളെല്ലാം ചുമത്തിൽ സർക്കാർ രണ്ട് എഫ്ഐആറുമിട്ടു. അതിന് ശേഷവും പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് പറഞ്ഞാൽ വ്യക്തമായി പിണറായി വിജയനുവേണ്ടി സതീശൻ സർക്കാർ നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിചിത്രമല്ല, ഞെട്ടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്, ഹൈക്കോടതി വിധി വന്നിട്ടും ഇപ്പോഴും പിണറായിക്ക് വേണ്ടി സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറൽ വാദിക്കുന്നുവെങ്കിൽ പിണറായി വിജയൻ ഭാ​ഗ്യനാണെന്ന് താൻ പറയുമെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതി സുഹൈൽ സജീവ് ജാമ്യപേക്ഷ നൽകി, മറ്റന്നാൾ പരിഗണിക്കും
നാട്ടിക ടോൾ പിരിവ്; മന്ത്രിയെ മറികടന്ന് ചീഫ് സെക്രട്ടറിയുടെ നീക്കം, മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് പി കെ ബഷീർ