
കോട്ടയം : അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെ രക്ഷിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന വെളിപ്പെടുത്തൽ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അഡ്വ ഹരീന്ദ്രന്റെ വെളിപ്പെടുത്തൽ പി കെ കുഞ്ഞാലിക്കുട്ടിയെ അപമാനിക്കാനാണെന്നും ഇത്രയും കാലം എന്തുകൊണ്ട് അഭിഭാഷകൻ മൗനം പാലിച്ചുവെന്നും സതീശൻ ചോദിച്ചു.
അതേസമയം ആരോപണം തള്ളി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ആരോപണം വിചിത്രമാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ആരോപണത്തിന് പിന്നിൽ ചിലതുണ്ടെന്നും അത് വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ആരോപണത്തെ നിയമപരമായി നേരിടും പിന്നിൽ ഉള്ളവരെ കുറിച്ച് അഭ്യൂഹമുണ്ട്. ആരോപണത്തിന് പിന്നിൽ നിക്ഷിപ്ത താത്പര്യമാണെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെ രക്ഷിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് അഡ്വ ഹരീന്ദ്രൻ പറഞ്ഞത് പച്ചക്കള്ളമെന്ന് അന്നത്തെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി പി സുകുമാരൻ പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് താൻ ഒരിക്കലും ഹരീന്ദ്രനെ ബന്ധപ്പെട്ടിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടി കേസ് അന്വേഷണത്തിൽ ഇടപെട്ടിട്ടില്ല. ടി പി ഹരീന്ദ്രന്റെ ആരോപണത്തിന് പിന്നിൽ ആരെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam