തന്നെ അനുകൂലിച്ചവർക്ക് നേരെയുള്ള അതിക്രമങ്ങളിൽ പൊലീസ് നടപടിയില്ല; വി കുഞ്ഞികൃഷ്ണണൻ കുത്തിയിരിപ്പ് സമരത്തിലേക്ക്

Published : Feb 28, 2026, 06:04 AM IST
v kunjikrishnan cpm

Synopsis

പയ്യന്നൂരിലെ സിപിഎം ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി കു‌‌ഞ്ഞികൃഷ്ണൻ സമരത്തിലേക്ക്. പയ്യന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരത്തിന് ആലോചന.

കണ്ണൂർ: പയ്യന്നൂരിലെ സിപിഎം ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പാ‍ർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണണൻ സമരത്തിലേക്ക്. പയ്യന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരത്തിന് ആലോചന. തന്നെ അനുകൂലിച്ചവരുടെ വാഹനം കത്തിച്ചതടക്കമുള്ള അതിക്രമങ്ങളിൽ പൊലീസ് നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുഞ്ഞികൃഷ്ണൻ പ്രത്യക്ഷ സമരത്തിറങ്ങുന്നത്.

കുഞ്ഞികൃഷ്ണനെ അനുകൂലിച്ചവരുടെ ബൈക്ക് കത്തിക്കുകയും റീത്ത് വെക്കുകയും ചെയ്തതിൽ അന്വേഷണം മരവിച്ചെന്ന് കാട്ടിയാണ് സമരത്തിന് ഒരുങ്ങുന്നത്. കണ്ണൂർ റൂറൽ എസ് പിയ്ക്ക് കുഞ്ഞികൃഷ്ണൻ പരാതി നൽകിയിരുന്നു. ബൈക്ക് തീവെച്ച് നശിപ്പിച്ച കേസിലും റീത്ത് വെച്ച കേസിലും കുറ്റക്കാരെ കണ്ടെത്താൻ ജാഗ്രതയോടെയുളള ഇടപെടൽ ഇല്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നായിരുന്നു പരാതിയുടെ ഉളളടക്കം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവം: സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
Malayalam News Live: തന്നെ അനുകൂലിച്ചവർക്ക് നേരെയുള്ള അതിക്രമങ്ങളിൽ പൊലീസ് നടപടിയില്ല; വി കുഞ്ഞികൃഷ്ണണൻ കുത്തിയിരിപ്പ് സമരത്തിലേക്ക്