
കണ്ണൂര്‍: പയ്യന്നൂരിൽ ടി ഐ മധുസൂദന് എതിരെ വി കുഞ്ഞികൃഷ്ണൻ മത്സരിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ രാവിലെ 10 മണിക്ക് നടക്കും. വി കുഞ്ഞികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ നടത്തിയ വെളിപ്പെടുത്തൽ പാർട്ടി കോട്ടയായ പയ്യന്നൂരിൽ ഭിന്നിപ്പ് ഉണ്ടാക്കിയിരുന്നു. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട് വകമാറ്റൽ, 2021ലെ തെരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമറി തുടങ്ങിയവയാണ് വി കുഞ്ഞികൃഷ്ണൻ പാർട്ടിക്കെതിരെ ആരോപിച്ചത്.
അതേസമയം, പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന് പിന്തുണ നൽകാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. വി കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിയായാൽ എതിർക്കുമെന്നും കോൺഗ്രസുകാരെ ആക്രമിച്ചവരെ പിന്തുണയ്ക്കാനാകില്ലെന്നുമായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജംഷീർ പള്ളിവയൽ വ്യക്തമാക്കിയത്. പയ്യന്നൂരിൽ കോൺഗ്രസിന്റെ സ്ഥാനാർഥി തന്നെ വേണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടത്. പയ്യന്നൂരിൽ സിപിഎം വിമതരെ പിന്തുണയ്ക്കാമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം നിലപാട് എടുത്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam