
കോഴിക്കോട്: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരെ കേന്ദ്ര മന്ത്രി വി.മുരളീധരന്‍ രംഗത്ത്.സജി ചെറിയാൻ ബിഷപ്പുമാരെ അവഹേളിച്ച് സംസാരിച്ചത് കേരളത്തെ അപമാനിക്കുന്നതാണ്. സജി ചെറിയാൻ നേരത്തെ ഭരണഘടനയെ അവഹേളിച്ചയാളാണ്. പ്രധാനമന്ത്രി ആരെ വസതിയിലേക്ക് ക്ഷണിച്ചാലും അവർക്ക് അത് അഭിമാനമാണ്. അധിക്ഷേപിക്കുന്നവർക്ക് പിണറായി സ്ഥാനം നൽകുന്നു. പഴയ തലമുറയിലെ ആർ ഷോയാണ് സജി ചെറിയാനെന്നും അദ്ദേഹം പരിഹസിച്ചു.
എന്തെങ്കിലും സ്ഥാനം കിട്ടും എന്നാണ് സജി ചെറിയാന്‍റെ ലക്ഷ്യം. അരമന തോറും പോകുന്ന സജി ചെറിയാനെകുറിച്ച് എന്ത് പ്രഹസനമാണ് സജി എന്ന സിനിമ ഡയലോഗാണ് ഓർമ്മ വരുന്നത്. സജി ചെറിയാന്‍റെ ചരിത്രം എല്ലാർക്കും അറിയാം.മണിപ്പൂർ കലാപം സംബന്ധിച്ച് സി പി എമ്മും കോൺഗ്രസും നടത്തിയ പ്രചാരണം പൊളിഞ്ഞുവെന്നും വി.മുരളീധരന്‍ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam