
ഇടുക്കി:മൂന്നാർ ചിറ്റിവാര എസ്റ്റേറ്റിൽ പന്ത്രണ്ട് വയസുകാരിയെ ഇതര സംസ്ഥാന തൊഴിലാളി ലൈംഗികമായി പീഡിപ്പിച്ചു. ജാർഖണ്ഡ് സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. മൂന്ന് ദിവസം മുൻപ് വീട്ടിൽ ആളില്ലാതിരുന്ന നേരത്ത് കുട്ടിയെ കാട്ടിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു . പെൺകുട്ടിക്ക് ശരീരവേദന അനുഭവപ്പെട്ടതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകം അറിഞ്ഞത്. ക്യത്യത്തിനുശേഷം ജാർഖണ്ഡ് സ്വദേശിയായ പ്രതി ഒളിവിൽ പോയി. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടർന്ന് മൂന്നാർ പൊലീസ് കേസെടുത്തു. പോക്സോയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.