കേരളം ആവശ്യപ്പെട്ടതെല്ലാം ചെയ്തുകൊടുത്തിട്ടുണ്ട്, ചോദിച്ചാൽ ഇനിയും നൽകും: വി മുരളീധരൻ

Published : Aug 16, 2019, 09:20 PM ISTUpdated : Aug 16, 2019, 09:54 PM IST
കേരളം ആവശ്യപ്പെട്ടതെല്ലാം ചെയ്തുകൊടുത്തിട്ടുണ്ട്, ചോദിച്ചാൽ  ഇനിയും നൽകും:  വി മുരളീധരൻ

Synopsis

കേരളം മതിയെന്ന് പറയുന്നത് വരെ ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം തുടരുമെന്ന് വ്യക്തമാക്കിയ മുരളീധരൻ, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ആവശ്യപ്പെടുന്ന സഹായം കേന്ദ്രത്തിൽ നിന്ന് ഉണ്ടാകുമെന്ന് ഉറപ്പ് നൽകി.

മലപ്പുറം (കവളപ്പാറ): സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ടെന്നും ഇനിയും എന്തെങ്കിലും വേണമെങ്കിൽ ആവശ്യപ്പെടേണ്ടത് സംസ്ഥാന സർക്കാരാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. പുനരധിവാസം സംബന്ധിച്ച കാര്യങ്ങളിൽ കേരളത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും വി മുരളീധരൻ വ്യക്തമാക്കി. 

കേരളം മതിയെന്ന് പറയുന്നത് വരെ ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം തുടരുമെന്ന് വ്യക്തമാക്കിയ മുരളീധരൻ, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ആവശ്യപ്പെടുന്ന സഹായം കേന്ദ്രത്തിൽ നിന്ന് ഉണ്ടാകുമെന്ന് ഉറപ്പ് നൽകി. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കൂടുതൽ സഹായം സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടുന്നതാണ് രീതിയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞു. കവളപ്പാറ ഭൂതാനത്തെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കവെയായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രതികരണം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോക്സോ കേസ്; മോട്ടിവേഷണൽ സ്പീക്കർ ഫിലിപ്പ് മമ്പാടിനെ കസ്റ്റഡിയിലെടുത്തത് ഇന്നലെ, അറസ്റ്റ് രേഖപ്പെടുത്തി
എസ്‍ഡി കോളേജിലെ ചോദ്യപേപ്പർ വിവാദം: വീഴ്ച സംഭവിച്ചിട്ടില്ല; തുടർ നടപടികൾ സ്വീകരിക്കേണ്ടത് യൂണിവേഴ്സിറ്റിയാണെന്ന് കോളേജ് പ്രിൻസിപ്പൽ