യുക്രൈൻ യുദ്ധം ഇന്ത്യ വിചാരിച്ചാൽ നിർത്താനാകില്ലല്ലോ? പാചകവാതക വില വർധന, വിചിത്ര വിശദീകരണവുമായി മുരളീധരൻ

Published : May 13, 2022, 08:49 AM IST
യുക്രൈൻ യുദ്ധം ഇന്ത്യ വിചാരിച്ചാൽ നിർത്താനാകില്ലല്ലോ? പാചകവാതക വില വർധന, വിചിത്ര വിശദീകരണവുമായി മുരളീധരൻ

Synopsis

യുക്രൈൻ യുദ്ധം ഇന്ത്യ വിചാരിച്ചാൽ നിർത്താനാകില്ലല്ലോ? എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രം നികുതി കുറച്ചതിന്റെ ആനുപാതികമായി കേരളവും കുറയ്ക്കണം. ആകെയുള്ള നികുതിയുടെ പകുതി സംസ്ഥാനത്തിന്  കിട്ടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.   

തിരുവനന്തപുരം: കേരളത്തിലെ ഭരണ പ്രതിപക്ഷ നേതൃത്വം മത മൗലികവാദികളുടെ പിടിയിലാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പെൺകുട്ടിയെ സമസ്ത നേതാവ് അപമാനിച്ചതിൽ ഭരണ - പ്രതി പക്ഷത്തിന് മൗനമാണ്. പെൺകുട്ടി ഹിജാബിട്ട് വന്നിട്ടും വിലക്കി. പി സി ജോർജിന് ഒരു നീതി മുസ്ലിയാർക്ക് മറ്റൊരു നീതി എന്നതാണ് കേരളത്തിലെ രീതിയെന്നും മുരളീധരൻ വിമർശിച്ചു. 

വിലക്കയറ്റം തടയാൻ സംസ്ഥാനം സഹകരിക്കുന്നില്ല. കേന്ദ്രത്തെ പഴിചാരി സംസ്ഥാനം രക്ഷപെടുന്നു. നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകുന്നില്ല. നവംബറിൽ കേന്ദ്രം വില കുറച്ചു. ഇന്ധന നികുതിയുടെ ഒരു വിഹിതം കേരളത്തിന് ലഭിക്കുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു. 

പാചക വാതക വില വർദ്ധനയിൽ വിചിത്ര ന്യായീകരണവും വി മുരളീധരൻ നൽകി.  യുക്രൈൻ യുദ്ധം ഇന്ത്യ വിചാരിച്ചാൽ നിർത്താനാകില്ലല്ലോ? എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രം നികുതി കുറച്ചതിന്റെ ആനുപാതികമായി കേരളവും കുറയ്ക്കണം. ആകെയുള്ള നികുതിയുടെ പകുതി സംസ്ഥാനത്തിന്  കിട്ടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും
നിയമസഭയിൽ സർക്കാർ - പ്രതിപക്ഷ പോരിന് സാധ്യത; ശബരിമല സ്വർണ്ണക്കൊള്ളയിൽ സഭ പ്രക്ഷുബ്‍ദമായേക്കും