'തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ടാണ്'; മാസപ്പടി ഡയറിയിൽ പ്രതികരിച്ച് കെ മുരളീധരൻ

Published : Sep 24, 2026, 12:09 PM IST
K Muraleedharan

Synopsis

മാസപ്പടി ഡയറിയിൽ പ്രതികരണവുമായി മന്ത്രി കെ മുരളീധരൻ. തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ടാണെന്ന് പ്രതികരിച്ച കെ മുരളീധരൻ, ഏത് അന്വേഷണവും വരട്ടെയെന്നും പറഞ്ഞു.

തൃശൂർ: മാസപ്പടിക്കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയെക്കുറിച്ച് പ്രതികരണവുമായി മന്ത്രി കെ മുരളീധരൻ. തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ടാണെന്ന് കെ മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും. ഏത് അന്വേഷണവും വരട്ടെ. ഈ ഡയറിയെക്കുറിച്ച് അന്വേഷിച്ചാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. ഇഡി പറഞ്ഞത് കണ്ണടച്ച് വിശ്വസിക്കുന്ന സർക്കാർ അല്ല കേരളത്തിലേത്. എന്നാൽ ഇഡി ഔദ്യോഗികമായ ഒരു കാര്യം ആവശ്യപ്പെട്ടാൽ നിർവഹിച്ചേ പറ്റൂ എന്നും കെ മുരളീധരൻ വ്യക്തമാക്കി.

ശശിധരൻ കർത്തയുടെ ഡയറിയുടെ പേജ് പുറത്തുവിട്ട് ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്തെത്തിയത് ചർച്ചയായതിനിടെ ആണ് കെ മുരളീധരൻ്റെ പ്രതികരണം. എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖയുടെ ഭാഗം പങ്കുവെച്ചാണ് ഷോൺ ജോർജ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. മാസപ്പടിക്കേസിൽ പിണറായി വിജയനെതിരെ എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല എന്ന ചോദ്യമുന്നയിച്ചാണ് ഷോണിൻ്റെ പോസ്റ്റ്. ഇതിന് കാരണം മുഖ്യമന്ത്രി വിഡി സതീശൻ്റെ അടക്കം പേര് ഡയറിയിൽ ഉൾപ്പെട്ടതാണെന്നാണ് ഷോൺ ജോർജ് പറഞ്ഞുവെക്കുന്നത്.

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എസ് അച്ചു..., കെ മുരളീധരൻ, സി കെ ചന്ദ്രപ്പൻ, എളമരം കരീം, ഗോവിന്ദൻ മാസ്റ്റർ, ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ, എസ് ശർമ്മ, പി രാജീവ്, ഷിബു ബേബി ജോൺ, കെ ബി ഗണേഷ് കുമാർ തുടങ്ങിയ പ്രമുഖ യുഡിഎഫ്, എൽഡിഎഫ് നേതാക്കളുടെ പേരുകളാണ് പേജിലുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാർ ആശുപത്രികളിൽ മുഴുവൻ സമയ സ്പെഷ്യലിസ്റ്റ്: തുടക്കത്തിലേ കല്ലുകടി, ഡോക്ടർമാരെ വിട്ടുകൊടുക്കാതിരിക്കാൻ സമ്മർദ്ദം
ആടിയ ശിഷ്ടം നെയ്യ് ക്രമക്കേട്; ദേവസ്വം ബോർഡിന് നഷ്ടം വന്നതിൽ വ്യക്തതയില്ല, ഉദ്യോഗസ്ഥരുടെ പ്രവർത്തി ഗുരുതര സ്വഭാവത്തിലുള്ളതെന്ന് വിജിലൻസ് റിപ്പോർട്ട്