
കോട്ടയം: കേരളത്തിലെ വികസന രംഗത്ത് എടുത്തുപറയാൻ പറ്റുന്ന നിരവധി പദ്ധതികൾ കിഎഫ്ബിയിലൂടെയാണ് നടപ്പിലാക്കിയതെന്ന് മുൻമന്ത്രി വി എൻ വാസവൻ. കേരളത്തിന്റെ മുഖമുദ്ര മാറ്റുന്ന പദ്ധതികൾ വന്നത് കിഫ്ബിയിലൂടെയാണ്. കേരളത്തിൽ ഇപ്പോൾ ഉള്ളത് ഒരു എസ്ഐടി സർക്കാരാണ്. കിഫ്ബിയെ സർക്കാർ ഇല്ലാതാക്കരുത്. വിദ്യാഭ്യാസരംഗത്തും ആരോഗ്യ രംഗത്തും മാറ്റങ്ങൾ കൊണ്ടുവന്നത് കിഫ്ബിയാണ്. കിഎഫ്ബിയിൽ ബാലൻസ് ഉള്ള പണം സർക്കാരിന്റെ മറ്റു പദ്ധതികൾക്ക് വക മാറ്റി ചെലവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് പൊന്മുട്ടയിടുന്ന താറാവിനെ കശാപ്പു ചെയ്യുന്നതിന് തുല്യമാകും. തെറ്റായ സമീപനത്തിൽ നിന്ന് സർക്കാർ പിന്മാറണം. ശബരിമല മുന്നൊരുക്കങ്ങൾ വൈകിയെന്നും മുന്നൊരുക്കങ്ങൾ ജൂൺ മാസത്തിൽ തന്നെ തുടങ്ങണം ആയിരുന്നുവെന്നും മുൻ മന്ത്രി കൂടിയായ വി എൻ വാസവൻ വിശദമാക്കി. മുൻ കാലത്ത് തീർത്ഥാടകർക്ക് പരാതികൾ ഉണ്ടായിട്ടില്ലെന്നും വി എൻ വാസവൻ അവകാശപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam