സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പില്ലെന്ന് എം എ ബേബി. പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ. എഐസിസി ആസ്ഥാനത്ത് സംഭവിച്ചത് കോൺഗ്രസ് തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും എം എ ബേബി പ്രതികരിച്ചു.
ദില്ലി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ ജനറൽ സെക്രട്ടറി എം എ ബേബി. സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പ് ഇല്ലെന്ന് എം എ ബേബി പ്രതികരിച്ചു. പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ. എഐസിസി ആസ്ഥാനത്ത് സംഭവിച്ചത് കോൺഗ്രസ് തന്നെ വിശദീകരിച്ചിട്ടുണ്ട്. അതേസമയം, കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചത് കോൺഗ്രസ് വിശദീകരിക്കണമെന്നും എം എ ബേബി വിമര്‍ശിച്ചു.
പ്രധാനമന്ത്രിക്ക് മറുപടി
തലച്ചോറിൽ നക്സലിസം ഉള്ളവരെക്കാൾ തലച്ചോറിൽ ഗോഡ്സെ കൊണ്ട് നടക്കുന്നവരാണ് അപകടമെന്നും അവരാണ് എതിരാളികളെ ഇല്ലാതെയാക്കുന്നതെന്നും എം എ ബേബി വിമര്‍ശിച്ചു. ദേശീയ പരീക്ഷ ഏജൻസിയുടെ പിഴവുകൾ ആവർത്തിക്കുകയാണ്. ഐഐടി ഉൾപ്പെടെ പരീക്ഷകൾ മാത്രം കേന്ദ്രീകൃതമായി നടത്തണം. മറ്റ് പരീക്ഷകൾ വികേന്ദ്രീകൃത രീതിയിൽ നടത്തണമെന്നും സിപിഎം ആവശ്യം ഉന്നയിച്ചു.


