
കണ്ണൂർ: വടകരയിൽ വഴിയരികിൽ കിടക്കുകയായിരുന്ന മധ്യവയസ്കന്‍റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. ദാരുണമായ അപകടത്തില്‍ തമിഴ്നാട് കാരൂർ സ്വദേശി മണി എന്നയാൾക്ക് ജീവൻ നഷ്ടമായി. വടകര എടോടി ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിന് സമീപം നാഷണൽ ലോഡ്ജ് പരിസരത്ത് ഇന്നലെ രാത്രിയാണ് സംഭവം. ലോഡ്ജ് പരിസരത്തെ വഴിയിൽ കിടക്കുകയായിരുന്നു മണി. ലോഡ്ജിലേക്ക് വരികയായിരുന്ന കാർ ഇയാളുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. മരിച്ച മണി വടകരയിലെ ഹോട്ടലുകളിലും മറ്റും തൊഴിലെടുത്തു വരികയായിരുന്നു. ഇയാൾ കടവരാന്തകളിലും ഫൂട് പാത്തിലുമൊക്കെയാണ് കിടക്കാറുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam