'കാഫിർ സ്ക്രീൻ ഷോട്ട്' കേസന്വേഷണത്തിന് പ്രത്യേക സംഘം; ഇന്ന് ആദ്യ യോഗം ചേരും

Published : Jun 05, 2026, 09:10 AM IST
kafir screeshot

Synopsis

കാഫിർ സ്‌ക്രീൻ ഷോട്ട് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് ആദ്യ യോഗം ചേരും. രാവിലെ 10 മണിക്ക് വടകര റൂറൽ എസ്‍പി ഓഫീസിലാണ് യോഗം.

കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ച വിവാദ കാഫിർ സ്ക്രീൻ ഷോട്ട് സംബന്ധിച്ച് അന്വേഷണം തുടങ്ങാൻ പ്രത്യേക സംഘം. പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. വടകരയിലാണ് യോഗം ചേരുക. എന്തൊക്കെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം എന്ന് ചർച്ചയാകും. മുൻ കേസ് ഫയലും പ്രത്യേക സംഘം പരിശോധിക്കും.

വിവാദങ്ങള്‍ നിറഞ്ഞ് നിന്ന വടകരയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന നിമിഷം വന്നുവീണ ബോംബായിരുന്നു കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദം. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ മുസ്ലിമായും കെകെ ശൈലജെയ കാഫിറായും ചിത്രീകരിച്ചുള്ളതായിരുന്നു വിവാദ സ്ക്രീന്‍ ഷോട്ട്. യൂത്ത് ലീഗ് പ്രവർത്തകന്‍ മുഹമ്മദ് കാസിമിനെയാണ് കേസില്‍ ആദ്യം പൊലീസ് പ്രതി ചേർത്തത്. ഹൈക്കോടതി ഇടപടെലിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകന്‍ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണം മുന്നോട്ട് പോയില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

16-കാരിയുടെ പ്രസവം; കൊന്നുകളയുമെന്ന ഭീഷണി, അമ്മയില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡനം, ഒടുവിൽ ഡിഎൻഎ പരിശോധന ഫലം തെളിവായി, പ്രതിക്ക് ശിക്ഷ
വീണെടുത്ത് നിന്ന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല, ആശുപത്രിയിലേക്കെത്തിക്കാൻ ശ്രമിക്കുമ്പോഴും ഇടപെട്ടു; യുവാവിനെ തെരഞ്ഞെത്തിയ പൊലീസിന്‍റെ ക്രൂരത