Vadakara Taluk Office Fire : വടകര താലൂക്ക് ഓഫീസ് തീപിടുത്തം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Published : Dec 19, 2021, 02:48 PM ISTUpdated : Dec 19, 2021, 03:27 PM IST
Vadakara Taluk Office Fire : വടകര താലൂക്ക് ഓഫീസ് തീപിടുത്തം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Synopsis

ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണന്നും രാത്രി കിടക്കാനായി താലൂക്ക്  ഓഫീസ് കെട്ടിടത്തിൽ എത്തിയപ്പോൾ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. 

തിരുവനന്തപുരം: വടകര താലൂക്ക്  ഓഫീസ്  തീപിടുത്ത കേസിലെ (Vadakara Taluk Office Fire) പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലുളള ആന്ധ്ര സ്വദേശി സതീഷ് നാരായണിന്‍റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഓഫീസിൽ തീയിട്ടത് താനാണെന്ന് സതീഷ് പൊലീസിനോട് സമ്മതിച്ചിരുന്നു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണന്നും രാത്രി കിടക്കാനായി താലൂക്ക്  ഓഫീസ് കെട്ടിടത്തിൽ എത്തിയപ്പോൾ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.  

വടകരയിൽ മറ്റ് സർക്കാർ ഓഫീസുകളിൽ നേരത്തെ തീയിട്ട സംഭവങ്ങളിലും ഇയാൾക്കെതിരെ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വടകര എംഎൽഎ  കെകെ രമ ആവശ്യപ്പെട്ടു. ശാസ്ത്രീയ തെളിവുകളും സതീഷ് നാരായണിന് എതിരാണന്ന് പൊലീസ് പറയുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Also Read: വടകര താലൂക്ക് ഓഫീസ് തീപിടുത്തം; പ്രതി തണുപ്പകറ്റാന്‍ തീയിട്ടതെന്ന് പൊലീസ്

ഈ കെട്ടിടങ്ങളിൽ ഈ മാസം 12,13 തീയതികളിൽ ഉണ്ടായ ചെറു തീപിടുത്തങ്ങളിൽ പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. 13 നു സ്‌പെഷൽ ബ്രാഞ്ചും ഇയാൾ തീയിടൽ തുടരുമെന്ന് മുന്നറിയിപ്പ് നല്കിയെങ്കിലും പൊലീസ് അവഗണിച്ചു. ഈ പശ്ചാത്തലത്തിലാണ് നേരത്തെയുള്ള സംഭവങ്ങളും അന്വേഷണപരിധിയിൽ പൊലീസ് ഉൾപ്പെടുത്തിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍