സതീഷ് നാരായൺ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്. നേരത്തെയും ഇത്തരത്തില്‍ പലയിടങ്ങളില്‍ തീയിട്ടിരുന്നു.  വടകരയിലെ മറ്റ് രണ്ട് സര്‍ക്കാര്‍ ഓഫീസുകളിലും ഇയാള്‍ തീയിട്ടിരുന്നു, നിലവില്‍ മൂന്ന് തീവെപ്പ് കേസുകളില്‍ പ്രതിയാണ് സതീഷ് നാരായൺ. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

കോഴിക്കോട്: വടകര താലൂക്ക് ഓഫീസിൽ (Vadakara Taluk Office) തീപിടുത്തമുണ്ടായത് പ്രതി തണുപ്പകറ്റാന്‍ തീയിട്ടപ്പോഴെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ആന്ധ്ര (Andhra) സ്വദേശി സതീഷ് നാരായണ്‍ (Sathish Narayan) ഇക്കാര്യം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

സതീഷ് നാരായൺ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്. നേരത്തെയും ഇത്തരത്തില്‍ പലയിടങ്ങളില്‍ തീയിട്ടിരുന്നു. വടകരയിലെ മറ്റ് രണ്ട് സര്‍ക്കാര്‍ ഓഫീസുകളിലും ഇയാള്‍ തീയിട്ടിരുന്നു, നിലവില്‍ മൂന്ന് തീവെപ്പ് കേസുകളില്‍ പ്രതിയാണ് സതീഷ് നാരായൺ. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ഇന്നലെ കസ്റ്റഡിയിലെടുത്ത സതീഷ് നാരായണയുമായി നേരത്തെ പൊലീസ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. നേരത്തെ ചെറിയ തീപിടുത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിലാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. നേരത്തെ തീപിടുത്തമുണ്ടായ താലൂക്ക് ഓഫീസിനു സമീപത്തെ കെട്ടിടങ്ങളിലും , നഗരത്തിലെ മറ്റൊരു കെട്ടിടത്തിലുമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ഈ കെട്ടിടങ്ങളിൽ ഈ മാസം 12,13 തീയതികളിൽ ഉണ്ടായ ചെറു തീപിടുത്തങ്ങളിൽ പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. 13 നു സ്‌പെഷൽ ബ്രാഞ്ചും ഇയാൾ തീയിടൽ തുടരുമെന്ന് മുന്നറിയിപ്പ് നല്കിയെങ്കിലും പൊലീസ് അവഗണിച്ചു. ഈ പശ്ചാത്തലത്തിലാണ് നേരത്തെയുള്ള സംഭവങ്ങളും അന്വേഷണപരിധിയിൽ പൊലീസ് ഉൾപ്പെടുത്തിയത്.