
തിരുവനന്തപുരം: തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ എൽപി എസ്ടി സമര വേദിയിൽ നാടകീയ നീക്കങ്ങൾ. പൊലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയ വളർമതി വീണ്ടും സമരപ്പന്തലിലെത്തി നിരാഹരം തുടരുകയാണ്. അതിനിടെ എസ്എഫ്ഐയും എഐവൈഎഫും സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുകയാണ്. ബാരിക്കേഡ് തകർക്കാൻ ശ്രമം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
തനിക്ക് ഒരു അസുഖവുമില്ലാതിരുന്നിട്ടും ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും സമരത്തിൽ സംസാരിക്കുന്നതിൽ നിന്ന് തടയുകയായിരുന്നു ലക്ഷ്യമെന്നും വളർമതി പ്രതികരിച്ചു. വീണ്ടും സമരം സമരപ്പന്തലിൽ തുടരും. സമരം അടിച്ചമർത്താമെന്ന് ആരും കരുതേണ്ട. ആരോഗ്യനില മോശമായ ഒരാളെയാണോ പൊലീസ് ഇത്രയും ബലപ്രയോഗം നടത്തി കൊണ്ടുപോയതെന്നും വളർമതിയുടെ പ്രതികരണം. തൻ്റെ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കേണ്ടത് സർക്കാരാണെന്നും വളർമതി പറഞ്ഞു.
ഇന്ന് മുതൽ രണ്ടുപേർ നിരാഹാരം ഇരിക്കും. സമരപ്പന്തൽ പൊളിച്ചു നീക്കാൻ നേതൃത്വം നൽകിയത് കന്റോൺമെന്റ് സിഐ സതീഷ് കുമാർ ആണ്. സമരത്തെ അടിച്ചമർത്തുകയാണെന്നും തന്നെ വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്നും വളർമതി പ്രതികരിച്ചു. സാമ്പത്തിക ബാധ്യത എന്നത് അംഗീകരിക്കാൻ ആവില്ല. സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്നലെ പൊളിച്ച് മാറ്റിയ പന്തൽ ഡിവൈഎഫ്ഐ പ്രവർത്തകരെത്തി രാത്രിക്ക് രാത്രി പുനസ്ഥാപിച്ചിരുന്നു. പ്രതിഷേധം ആളിപ്പടരുമ്പോൾ കൊടതി ഉത്തരവ് ചൂണ്ടിക്കാട്ടിയ ആഭ്യന്തരന്ത്രി രമേശ് ചെന്നിത്തല സമരപ്പന്തൽ പൊളിച്ച പൊലീസ് നടപടിയെ ന്യായീകരിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ സ്ഥിരം സമരപ്പന്തൽ പൊലീസ് പൊളിച്ചത് ഇന്നലെ രാത്രിയാണ്. നടവഴി കയ്യേറി പന്തൽ കെട്ടുന്നതിനിതിരെ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. 17 ദിവസമായി നിരാഹാര സമരം ചെയ്യുന്ന വളർമതിയെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ കാസർഗോഡ് സ്വദേശി എം. ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുക്കുകയും ചെയ്തു. ഡിവൈഎഫ്ഐ പ്രവർത്തകരെത്തി പന്തൽ പുനസ്ഥാപിച്ചു. പ്രതിപക്ഷ നേതാക്കൾ കൂട്ടത്തോടെ സെക്രട്ടേറിയറ്റിന് മുന്നിലെത്തി. ഐക്യദാഢ്യം പ്രകടിപ്പിച്ചും സർക്കാർ പൊലീസ് നടപടികളിൽ പ്രതിഷേധിച്ചും പ്രകടനങ്ങൾ നടന്നു. ഇടത് വിദ്യാർത്ഥി യുവജന സംഘടനകൾക്ക് പുറമെയുവമോർച്ചയും പ്രതിഷേധം ഏറ്റെടുത്തു. ഉച്ചയൊടെ വളർമതി വീണ്ടും സമരത്തിനെത്തി.
റാങ്ക് ലിസ്റ്റിലെ 10 മുതൽ 15 വരെയുള്ള ഉദ്യോഗാർഥികളാണ് നിലവിൽ സമരരംഗത്ത് സജീവമായുള്ളത്. സമാധാനത്തോടെ സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പമെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. സ്ഥിരം പന്തലാണ് പൊളിച്ചതെന്നും അത് കോടതി നിർദ്ദേശ പ്രകാരമെന്നും വിശദീകരിച്ച പൊലീസിനെ ആഭ്യന്തര മന്ത്രി പൂർണ്ണമായും പിന്തുണച്ചു. വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്കാക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കാൻ സർക്കാരിനുള്ള പ്രായോഗിക ബുദ്ധിമുട്ടും വിശദീകരിച്ചു. ആശാസമരകാലത്തെ യുഡിഎഫ് നിലപാട് എടുത്ത് പറഞ്ഞാണ് എൽപിഎസ്ടി സമരത്തോടുള്ള സർക്കാർ സമീപനത്തിനെതിരെ പ്രതിപക്ഷ വിമർശനം. എൽപിഎസ്ടി ഉദ്യോഗാർഥി പ്രതിഷേധം കടുക്കുമ്പോൾ വീണ്ടും സെക്രട്ടറിയേറ്റ് സമരപ്പന്തലിലേക്കെത്തി വളർമതി. നിരാഹാരം തുടരാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam