സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്തയിലെ ലീഗ് അനുകൂല വിഭാഗം നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായി പി എ ജബ്ബാര്‍ ഹാജി രംഗത്ത്

തിരുവനന്തപുരം: സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്തയിലെ ലീഗ് അനുകൂല വിഭാഗം നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായി പി എ ജബ്ബാര്‍ ഹാജി രംഗത്ത്. സമസ്തയിലെ ഐക്യം തകര്‍ക്കാൻ ആസൂത്രിത ശ്രമം നടത്തുന്ന ഉമര്‍ ഫൈസി മുക്കം ഗുണ്ടയെപോലെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പാണക്കാട് കുടുംബത്തെ തെരുവിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും ജബ്ബാര്‍ഹാജി പറഞ്ഞു. ബാഫക്കി തങ്ങളുടേയും മുഹമ്മദലി ശിഹാബ് തങ്ങളുടേയും ഹൈദരലി ശിഹാബ് തങ്ങളുടേയും പൈതൃകം പറഞ്ഞ് പേടിപ്പിക്കേണ്ടെന്ന ഉമര്‍ ഫൈസി മുക്കത്തിന്‍റെ പ്രസംഗത്തിനെതിരെയായിരുന്നു ജബ്ബാര്‍ ഹാജിയുടെ വിമര്‍ശനം.

പാരമ്പര്യം പറഞ്ഞ് സമസ്തയെ പേടിപ്പിക്കരുതെന്നും ബാഫഖി തങ്ങള്‍ മുതല്‍ ഹൈദരലി തങ്ങള്‍ വരെയുള്ളവരുടെ പാരമ്പര്യം പറഞ്ഞിട്ട് കാര്യമില്ല. വഴി പിഴച്ച് പോയവരെ പരിഗണിക്കാനാകില്ല. സമസ്ത വിലക്കിയവരുമായുള്ള കൂട്ടുകെട്ട് പാടില്ലെന്നുമാണ് സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്‍റെ യോഗത്തില്‍ കഴിഞ്ഞ ദിവസം ഉമര്‍ ഫൈസി മുക്കം പറഞ്ഞത്.

YouTube video player