പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണൻ കുട്ടി, രാത്രി തന്നെ പോസ്റ്റ്മോർട്ടം; മന്ത്രി ശിവൻകുട്ടി കൊയമ്പത്തൂരിലെത്തും

Published : Apr 17, 2026, 11:03 PM IST
Valparai tragedy Minister

Synopsis

വാൽപ്പാറയിലുണ്ടായ ദാരുണമായ അപകടത്തിൽ മലപ്പുറത്തെ സ്കൂൾ അധ്യാപകർ ഉൾപ്പെടെ 9 പേർ മരിച്ചു. പൊള്ളാച്ചിയിലെത്തിയ മന്ത്രി കെ കൃഷ്ണൻ കുട്ടി നടപടികൾ വിലയിരുത്തി, രാത്രി തന്നെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. മന്ത്രി വി ശിവൻകുട്ടിയും ഏകോപനത്തിനായി കൊയമ്പത്തൂരിലേക്ക് തിരിച്ചു

പൊള്ളാച്ചി: കേരളത്തെ കണ്ണീരിലാഴ്ത്തിയ വാൽപ്പാറ അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പൊള്ളാച്ചിയിലെ ആശുപത്രിയിലെത്തി മന്ത്രി കെ കൃഷ്ണൻ കുട്ടി സാഹചര്യം വിലയിരുത്തി. ഉറ്റവരെ നഷ്ടപ്പെട്ടവരെ ആശ്വസിപ്പിച്ച മന്ത്രി, എല്ലാവിധ സർക്കാർ സഹായവും ഉറപ്പുനൽകി. പൊള്ളാച്ചിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള 11 വയസുള്ള മസ്‌നി എന്ന പെൺകുട്ടിയെ സന്ദർശിച്ച മന്ത്രി, കുട്ടിയുടെ ചികിത്സാ വിവരങ്ങളും തിരക്കി. രാത്രി തന്നെ മുഴുവൻ മൃതദേഹവും പോസ്റ്റ്മോർട്ടം പൂർത്തിയാക്കുമെന്നും ഇതിനായി തമിഴ്നാട് സർക്കാരുമായി സംസാരിച്ച് പ്രത്യേക ഉത്തരവിറക്കിയെന്നും മന്ത്രി വ്യക്തമാക്കി. ബന്ധുക്കൾ മൃതദേഹം തിരിച്ചറിയുന്ന മുറയ്ക്ക് പോസ്റ്റ്മോർട്ടം നടപടികൾ നടത്തും. പുലർച്ചക്ക് മുമ്പ് തന്നെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടർമാരും മറ്റു സൗകര്യങ്ങളും ആംബുലൻസിനും തയ്യാറാണെന്നും അദ്ദേഹം വിവരിച്ചു. പോസ്റ്റ്‌മോർട്ടം കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലായിരിക്കും നടക്കുക. പാലക്കാട്‌ എ ഡി എം സ്ഥലത്തുണ്ട്. കോയമ്പത്തൂർ കളക്ടറുടെ നേതൃത്വത്തിൽ നടപടികൾ ഊ‍ർജ്ജിതമാണെന്നും കൃഷ്ണൻ കുട്ടി വ്യക്തമാക്കി. കോയമ്പത്തൂർ ആശുപത്രിയിലെത്താനായി മന്ത്രി വി ശിവൻകുട്ടിയും അർധരാത്രി തിരിക്കും. പൊതുദർശനം നാളെ അമ്പലപ്പറമ്പ് ഗവണ്മെന്റ് ഹൈ സ്കൂളിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

കണ്ണീരണിഞ്ഞ് കേരളം

കേരളത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തമായി വാൽപ്പാറ അപകടം മാറിക്കഴിഞ്ഞു. മലപ്പുറത്തെ ജി എൽ പി സ്കൂളിലെ പ്രധാനാധ്യാപികക്കടക്കമാണ് വാൽപ്പാറയിൽ ജീവൻ നഷ്ടമായത്. മലപ്പുറം പാറമ്മൽ ജി എൽ പി സ്കൂളിലെ പ്രധാനാധ്യാപിക അജിതയടക്കം 9 പേരാണ് അപകടത്തിൽ മരണപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചു. 7 സ്ത്രീകൾക്കും ഒരു കുട്ടിക്കും ഒരു പുരുഷനുമാണ് ജീവൻ നഷ്ടമായത്.

ജീവൻ നഷ്ടമായർ

1. അജിത 54 ( പ്രധാനാധ്യാപിക) - പുലാമന്തോൾ സ്വദേശി

2. റംല 52 - അധ്യാപിക - പാങ്ങ് സ്വദേശി

3. സുഹറ 43 - അധ്യാപിക - പാങ്ങ് സ്വദേശി

4. ആശ 41 - അധ്യാപിക - പാങ്ങ് സ്വദേശി

5. മജീദ് 43 - അധ്യാപകൻ - പാങ്ങ് സ്വദേശി

6. സാജിത 45 - ആയ - പാങ്ങ് സ്വദേശി

7. ഷക്കീല 37 - പാങ്ങ് - അധ്യാപിക

8. റുഖിയ 39 - മജീദിന്റെ ഭാര്യ

9. ഹിഷാം 12 - സുഹറയുടെ മകൻ

ഗുരുതരമായി പരിക്കേറ്റവർ

10.ഷഹദിൻ 11 - സാജിതയുടെ മകൻ

11. മുഹമ്മദ് ഫാസിത്ത് - ട്രാവലർ ഡ്രൈവർ

12. നൗഷാദ് 39 - ഡ്രൈവർ,സ്കൂൾ

നിസാര പരിക്ക്

14. മസ്നീൻ 11

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാൽപ്പാറയിൽ ജീവൻ നഷ്ടമായത് പ്രധാനാധ്യാപികയടക്കം 9 പേർക്ക്, വിവരങ്ങൾ പുറത്ത്; കണ്ണീരണിഞ്ഞ് കേരളം, സങ്കടക്കടലായി മലപ്പുറം ജിഎൽപി സ്കൂൾ
വാൽപ്പാറ ദുരന്തം; മലപ്പുറത്ത് നിന്ന് വിദഗ്ധ സംഘവും മന്ത്രിമാരും പൊള്ളാച്ചിയിലേക്ക്, പോസ്റ്റ്‍മോര്‍ട്ടം കോയമ്പത്തൂരിൽ