
തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത് എക്പ്രസ്. രണ്ടാം ഘട്ടത്തിൽ പരീക്ഷണയോട്ടം കാസർഗോഡ് വരെ നീട്ടി. 1.10നാണ് ട്രെയിൻ കാസർഗോഡ് എത്തിയത്. 7 മണിക്കൂർ 50 മിനുട്ടിലാണ് ട്രെയിൻ കാസർഗോഡെത്തിയത്. 5.20 നാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്ന് വന്ദേഭാരത് രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചത്.
കാസർകോട് നിന്ന് തിരിച്ചും വന്ദേഭാരത് പരീക്ഷണയോട്ടം നടത്തും. 6.10ന് കൊല്ലത്ത് എത്തി. രണ്ടാം പരീക്ഷണ ഓട്ടത്തിലും തിരുവനന്തപുരം കൊല്ലം പാതയിൽ ട്രെയിൻ എടുത്തത് 50 മിനിട്ട് ആണ്. 6.16 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ ചെങ്ങന്നൂർ കടന്ന് പോയത് 7.06 നാണ്. 7.33 ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി. 7.37 ന് എറണാകുളത്തേക്ക് പുറപ്പെട്ടു. 8.32 ന് വന്ദേ ഭാരത് എറണാകുളം നോർത്തിൽ എത്തി. കോട്ടയത്ത് നിന്ന് നോർത്തിൽ എത്താൻ എടുത്തത് 55 മിനിറ്റ് മാത്രമാണ്. 3 മിനിറ്റ് നിർത്തിയിട്ടതിന് ശേഷം 8.35 ന് എറണാകുളം നോർത്തിൽ നിന്ന് എടുത്തു.
4 മണിക്കൂർ 17 മിനുട്ട് പിന്നിട്ട് 9:37 ന് വന്ദേഭാരത് തൃശൂർ എത്തി. ആദ്യ പരീക്ഷണയോട്ടത്തിൽ 4 മണിക്കൂർ 27 മിനിട്ടെടുത്തിരുന്നു. തൃശൂരിൽ നിന്ന് 9.40 ന് പുറപ്പെട്ട ട്രെയിൻ തിരൂരിലൂടെ കടന്നുപോയത് 10.44നാണ്. ആദ്യ പരീക്ഷണയോട്ടത്തിൽ തിരൂരിൽ സ്റ്റോപ്പ് ഉണ്ടായെങ്കിലും കാസർഗോഡ് വരെ നീട്ടിയ രണ്ടാം ഘട്ടത്തിൽ തിരൂരിൽ സ്റ്റോപ്പുണ്ടായില്ല. ആദ്യ റണ്ണിൽ 10.47 നാണ് തിരൂരിൽ എത്തിയത്. 11.10 ന് കോഴിക്കോടും 12.12നു കണ്ണൂരിലും ട്രെയിനെത്തി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 6 മണിക്കൂർ 52 മിനിറ്റാണ് ട്രെയിൻ ഓടിയെത്താൻ എടുത്തത്. കഴിഞ്ഞ തവണ 7മണിക്കൂർ 10മിനിറ്റ് വേണ്ടി വന്നിരുന്നു.
രാജധാനിയേക്കാൾ ഒരു മണിക്കൂർ 19 മിനിറ്റ് നേരത്തെയാണ് വന്ദേഭാരത് എക്സ്പ്രസ് യാത്ര അവസാനിപ്പിച്ചത്. മാവേലി എക്സ്പ്രസ് 11 മണിക്കൂർ 15 മിനുട്ട്, ഏറനാട് എക്സ്പ്രസ് 12 മണിക്കൂർ 09 മിനുട്ട്, പരശുരാം എക്സ്പ്രസ് 13 മണിക്കൂർ 44 മിനുട്ട്, നേത്രാവതി എക്സ്പ്രസ് 11 മണിക്കൂർ 53 മിനുട്ട്, മലബാർ എക്സ്പ്രസ് 13 മണിക്കൂർ 43 മിനുട്ട്, രാജധാനി എക്സ്പ്രസ് 8 മണിക്കൂർ 59 മിനുട്ട്, മംഗലാപുരം എക്സ്പ്രസ് 13 മണിക്കൂർ 03 മിനുട്ട്, അന്ത്യോദയ എക്സ്പ്രസ് 10 മണിക്കൂർ 03 മിനുട്ട് എടുത്താണ് കണ്ണൂർ എത്തുന്നത്.
Read More : 'വികസനം രാഷ്ട്രീയത്തിന് അതീതം, ഉദ്ഘാടന ചടങ്ങിനായി കാത്തിരിക്കുന്നു'; വന്ദേഭാരതിനെ സ്വാഗതം ചെയ്ത് ശശിതരൂർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam