ഓസ്ട്രേലിയയിൽ വന്ദേ മാതരം പാടി നന്ദഗോവിന്ദം ഭജൻസ്, എഴുനേറ്റ് നിന്ന് ആദരവോടെ ശ്രോതാക്കളും, വീഡിയോ വൈറൽ

Published : Apr 26, 2026, 03:41 PM IST
Nandagovindam Bhajans

Synopsis

ഓസ്ട്രേലിയയിലെ പെർത്തിൽ നന്ദഗോവിന്ദം ഭജൻസ് ആലപിച്ച വന്ദേ മാതരം സമൂഹ മാധ്യമങ്ങളിൽ വൈറലായി. കോട്ടയത്തെ ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിന് വിമർശനം ഉയരുന്നതിനിടെയാണ് വന്ദേ മാതരം ആലാപനം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

കോട്ടയം: ഓസ്ട്രേലിയയിലെ പെർത്തിൽ  ദേശീയ ഗീതം വന്ദേ മാതരം പാടി നന്ദഗോവിന്ദം ഭജൻസ്. പെ‍ർത്തിലെ ഹിന്ദു സാംസ്കാരിക സംഘടനയായ സംസ്കൃതി സംഘടിപ്പിച്ച പരിപാടിയിൽ ആലപിച്ച ‘വന്ദേമാതരം’ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ വന്ദേ മാതരം നന്ദഗോവിന്ദം ടീം ആലപിക്കുമ്പോൾ ആദരവോടെ എഴുനേറ്റ് നിന്ന് കൂടെ പാടുന്ന കാണികളേയും വീഡിയോയിൽ കാണാം. ക്ഷേത്ര പരിപാടിക്കിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിന് വിമർശനം ഉയരുന്നതിനിടെയാണ് നന്ദ ഗോവിന്ദം ഭജൻസിന്‍റെ വന്ദേ മാതരം ആലാപനം സമൂഹ മാധ്യമങ്ങളിൽ  വൈറലായിരിക്കുന്നത്. 

കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെ നന്ദഗോവിന്ദം ഭജൻസ് ടീം ക്രിസ്തീയ ഗാനം ആലപിച്ചതിനെതിരെയായിരുന്നു വലിയ വിമർശനം ഉയർന്നത്. ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ ഭജന അവതരിപ്പിക്കുന്നതിനിടെയാണ് നന്ദഗോവിന്ദം സംഘം ക്രിസ്തീയ ഭക്തിഗാനം ആലപിച്ച. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജൻസ് ഭക്തിസാന്ദ്രതയോടെ ആലപിച്ചത്. 

എന്നാൽ ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച ഭജന സംഘത്തിനെതിരെ രൂക്ഷവിമർശനവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെപി ശശികല രംഗത്ത് വന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം ഉയർന്ന വിമ‍ശനങ്ങൾക്ക് ക്ഷേത്ര പരിപാടിക്ക് ക്രിസ്തീയ ഗാനം പാടിയെന്ന വിമർശനങ്ങൾക്ക് വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം നട്ടാശ്ശേരി പുനരുദ്ധാരണ കമ്മിറ്റി കൺവീനറും, നന്ദ ഗോവിന്ദം ടീമും മറുപടിയുമായി വന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; ഇടുക്കിയിൽ വീടിന് സമീപത്ത് വെച്ച് പാമ്പുകടിയേറ്റ് വയോധിക മരിച്ചു
പാലക്കാട് രണ്ടു പേര്‍ക്ക് സൂര്യാതപമേറ്റു, കൊല്ലത്ത് യുവാവിനും കോട്ടയത്ത് അഗ്നിരക്ഷാ സേനാംഗത്തിനും സൂര്യാതപമേറ്റു