Vava suresh : 48 മണിക്കൂർ നിർണായകം, വാവ സുരേഷിനെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Published : Feb 01, 2022, 02:20 PM ISTUpdated : Feb 01, 2022, 02:22 PM IST
Vava suresh : 48 മണിക്കൂർ നിർണായകം, വാവ സുരേഷിനെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Synopsis

സ്വകാര്യ ആശുപത്രിയിൽ വെച്ചുണ്ടായ ഹൃദയാഘാതത്തിന് ശേഷമുള്ള സാഹചര്യം പതുക്കെ അതിജീവിക്കുകയാണ്. തലച്ചോറിലേക്കുള്ള രക്ത പ്രവാഹത്തിലും പുരോഗതിയുണ്ട്. മരുന്നുകളോടും പ്രതികരിക്കുന്നുണ്ട്. കൈകാലുകൾ ചെറുതായി ചലിപ്പിക്കുന്നുണ്ട്. 

കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്ന വാവ സുരേഷിനെ (Vava suresh ) ആരോഗ്യനിലയിൽ നേരിയ പുരോഗതിയ മെഡിക്കൽ ബുള്ളറ്റിൻ. സ്വകാര്യ ആശുപത്രിയിൽ വെച്ചുണ്ടായ ഹൃദയാഘാതത്തിന് ശേഷമുള്ള സാഹചര്യം പതുക്കെ അതിജീവിക്കുകയാണ്. തലച്ചോറിലേക്കുള്ള രക്ത പ്രവാഹത്തിലും പുരോഗതിയുണ്ട്. മരുന്നുകളോടും പ്രതികരിക്കുന്നുണ്ട്. കൈകാലുകൾ ചെറുതായി ചലിപ്പിക്കുന്നുണ്ട്. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. എന്നാൽ അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു. നിലവിൽ വെന്റിലേറ്ററിൽ തന്നെയാണ് വാവ സുരേഷ് ഉള്ളത്. ആറംഗ വിദഗ്ദ്ധ സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. 

ഇന്നലെ നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയ്യിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്‍റെ മേൽനോട്ടത്തിലാണ് വാവ സുരേഷിന്‍റെ ചികിത്സ.

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം