
തിരുവനന്തപുരം:ഈ വർഷത്തെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയായ ജീവിതം ഒരു പെൻഡുലത്തിനാണ് പുരസ്ക്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശില്പവും അടങ്ങുന്ന പുരസ്ക്കാരം വയലാറിന്‍റെ ചരമദിനമായ ഈ മാസം 27 ന് തിരുവനന്തപുരത്ത് സമ്മാനിക്കും. വയലാർ ട്രസ്റ്റ് അധ്യക്ഷൻ പെരുമ്പടവം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്. തീക്ഷ്ണമായ ജീവിതാനുഭവങ്ങളുള്ള രാജ്യത്തെ തന്ന ബൃഹത്തായ ആത്മകഥയാണ് ജീവിതം ഒരു പെൻഡുലമെന്ന് ജൂറി വിലയിരുത്തി. ഡോ.പികെ രാജശേഖരൻ. വിജയലക്ഷ്മി, എൽ തോമസ് കുട്ടി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്
'മമ്മൂട്ടിയുടെ അഭിനയം അന്തര്‍ദേശീയ നിലവാരത്തില്‍'; ശ്രീകുമാരന്‍ തമ്പി പറയുന്നു
'ശബരിമല മേല്‍ശാന്തി നറുക്കെടുത്തത് എന്‍റെ പേരായിരുന്നു'; 'മണ്ണിലും വിണ്ണിലും' എഴുതാനുണ്ടായ സാഹചര്യം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam