വയലാര്‍ രാമവര്‍മ്മയുടെ മകള്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published : May 30, 2021, 08:26 AM IST
വയലാര്‍ രാമവര്‍മ്മയുടെ മകള്‍ കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചാലക്കുടിയില്‍ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്. 

പാലക്കാട്: വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു (54)  കൊവിഡ് ബാധിച്ച് മരിച്ചു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ചാലക്കുടിയില്‍ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്. രോഗം ഭേഗമായി രണ്ട് ദിവസം മുമ്പ് പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലേക്ക് മാറി. ഇന്നലെ രാത്രി ശ്വാസ തടസം കൂടിയതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കാരം പാലക്കാട് നടത്തും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആർ. ശ്രീലേഖ തിരുവനന്തപുരത്ത്; രാജിയുമായി മുന്നോട്ടുപോകില്ലെന്ന പ്രതീക്ഷയിൽ ബിജെപി; നീക്കങ്ങൾ നിരീക്ഷിച്ച് യുഡിഎഫും എൽഡിഎഫും
മെസ്സി തട്ടിപ്പ് വിവാദം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി; അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി അന്വേഷണം വേണമെന്ന് ശുപാർശ