അടിയന്തര സാഹചര്യത്തില്‍ ആംബുലന്‍സ് പോലെയുള്ള വാഹനങ്ങള്‍ക്കും കടന്നുപോകാം.

തൃശൂര്‍: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വാഴച്ചാല്‍- മലക്കപ്പാറ റൂട്ടില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. ജൂണ്‍ രണ്ടുവരെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് കലക്ടര്‍ അറിയിച്ചു. വാഴച്ചാല്‍ ചെക്കുപോസ്റ്റ് മുതല്‍ മലക്കപ്പാറ ചെക്കുപോസ്റ്റ് വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിനോദസഞ്ചാരികളെ ജൂണ്‍ രണ്ടു വരെ ഈ റൂട്ടിലൂടെ കടത്തിവിടില്ല. 

അതേസമയം, രാവിലെയും വൈകീട്ടും കെഎസ്ആര്‍ടിസി നടത്തുന്ന ട്രിപ്പ് തുടരാവുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ ആംബുലന്‍സ് പോലെയുള്ള വാഹനങ്ങള്‍ക്കും കടന്നുപോകാമെന്ന് അധികൃതര്‍ അറിയിച്ചു. 


ഫൈനലില്‍ എതിരാളികളായി മുംബൈ വേണ്ടെന്ന് ഡ്വയിന്‍ ബ്രാവോ പറയുന്നത് വെറുതെല്ല, ചെന്നൈ പേടിക്കുന്നത് ഈ കണക്കുകള്‍

YouTube video player