
ഇടുക്കി: സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുക്കണമെന്ന് ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂൾ അപകടത്തിൽ മരിച്ച നാല് വയസ്സുകാരി ഹെയ്സൽ ബെന്നിന്റെ ബന്ധു ഷിബു. സ്കൂൾ അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ഷിബു ആരോപിക്കുന്നു. ഡ്രൈവർക്കെതിരെ കേസെടുത്തതുകൊണ്ട് മാത്രം കാര്യമില്ല. ആയമാർ കുട്ടികളെ കൃത്യമായി ക്ലാസിൽ എത്തിക്കേണ്ടതായിരുന്നു. മറ്റൊരു കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്നും ബന്ധു ചൂണ്ടിക്കാട്ടി. ഹെയ്സലിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11 മണിക്ക് നടക്കും.
ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറിയാണ് നാല് വയസുകാരി മരിച്ചത്. തടിയമ്പാട് സ്വദേശി ബെൻ ജോൺസന്റെ മകൾ ഹെയ്സൽ ബെന്നാണ് മരിച്ചത്. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിനിയാണ് ഹെയ്സൽ ബെൻ. രാവിലെ സ്കൂൾമുറ്റത്ത് വച്ചാണ് അപകടമുണ്ടായത്. സ്കൂൾ ബസ്സിൽ നിന്ന് ഇറങ്ങി ക്ലാസ് മുറിയിലേക്ക് നടക്കുന്നതിനിടെ പുറകിൽ ഉണ്ടായിരുന്ന ബസ്സിന് അടിയിൽ പെടുക ആയിരുന്നു . ഒപ്പമുണ്ടായിരുന്നഇനായ എന്ന മൂന്ന് വയസുകാരി ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.