'കോൺ​ഗ്രസുകാരെ ബൂട്ടിട്ട് ചവിട്ടിയാൽ.....! പൊലീസുകാർക്കെതിരെ നടപടി വേണം, ഇല്ലെങ്കിൽ കാണാം': വി ഡി സതീശൻ

Published : Apr 21, 2022, 02:26 PM IST
'കോൺ​ഗ്രസുകാരെ ബൂട്ടിട്ട് ചവിട്ടിയാൽ.....! പൊലീസുകാർക്കെതിരെ നടപടി വേണം, ഇല്ലെങ്കിൽ കാണാം': വി ഡി സതീശൻ

Synopsis

കോൺ​ഗ്രസ്  പ്രവർത്തകർക്ക് നേരെ കാലുയർത്തുന്ന പൊലീസുകാർക്ക് മുന്നറിയിപ്പ് നൽകുകയാണ്. കാലുയർത്തുന്നതിന് മുമ്പ് മൂന്ന് പ്രാവശ്യം ആലോചിക്കണം. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. പൊലീസുകാർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ കാണാം. ഭീഷണി എങ്കിൽ ഭീഷണി ആയി തന്നെ കണക്കാക്കാം.

തിരുവനന്തപുരം: കെ റെയിൽ വിരുദ്ധ സമരക്കാരെ ക്രൂരമായി മർദ്ദിച്ച പൊലീസിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ബൂട്ട് ഇട്ട് നാഭിക്ക് ചവിട്ടി. മറ്റൊരാളുടെ നെഞ്ചത്ത് ചവിട്ടി.കൂടുതൽ തെളിവുകളുടെ ആവശ്യമില്ലെന്നും വി ഡി സതീശൻ പറഞ്ഞു. 

മർദ്ദനം കൊണ്ട് അടിച്ചു അമർത്താനാകില്ല. ഒരു സ്ഥലത്തും കെ റെയിൽ കല്ലിടാൻ അനുവദിക്കില്ല. കല്ലിട്ടൽ പിഴുത് ഏറിയും. ദില്ലി പൊലീസ് കാണിക്കുന്നത് പോലെ തന്നെ കേരളാ പൊലീസും കാണിക്കുന്നു. ഇത് മുഖ്യമന്ത്രിക്ക് ഭൂഷണം ആണോ. ഇങ്ങനെ കാടൻ രീതിയിൽ ആണോ സമരത്തെ നേരിടുന്നത്. കോൺ​ഗ്രസ്  പ്രവർത്തകർക്ക് നേരെ കാലുയർത്തുന്ന പൊലീസുകാർക്ക് മുന്നറിയിപ്പ് നൽകുകയാണ്. കാലുയർത്തുന്നതിന് മുമ്പ് മൂന്ന് പ്രാവശ്യം ആലോചിക്കണം. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. നാഭിക്ക് ലക്ഷ്യം വെച്ചാണ് ചവിട്ടിയത്. ദില്ലിയിൽ ഒരു നീതി, ഇവിടെ മറ്റൊന്ന് എന്നാണോ. 

പൊലീസുകാർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ കാണാം. ഭീഷണി എങ്കിൽ ഭീഷണി ആയി തന്നെ കണക്കാക്കാം. ഇത്തരം അതിക്രമം കേരളത്തിൽ വച്ചു വാഴിക്കില്ല എന്നും വി ഡി സതീശൻ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്