'മിത്ത് വിവാദം പുതുപ്പള്ളിയിൽ ചർച്ചയാക്കില്ല'; സോളാറിൽ വേട്ടയാടിയ സിപിഎമ്മിന് മറുപടി നൽകുമെന്ന് സതീശൻ

Published : Aug 09, 2023, 08:51 AM ISTUpdated : Aug 09, 2023, 09:07 AM IST
'മിത്ത് വിവാദം പുതുപ്പള്ളിയിൽ ചർച്ചയാക്കില്ല'; സോളാറിൽ വേട്ടയാടിയ സിപിഎമ്മിന് മറുപടി നൽകുമെന്ന് സതീശൻ

Synopsis

സോളാറിൽ വേട്ടയാടിയ സിപിഎമ്മിന് പുതുപ്പള്ളി മറുപടി നൽകും. മരണപ്പെട്ട ഉമ്മൻ ചാണ്ടിയേയും അവർ വെറുതെ വിടുന്നില്ല. ജനമനസിൽ പുണ്യാളൻ തന്നെയാണ് ഉമ്മൻ ചാണ്ടിയെന്നും വി ഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: മിത്ത് വിവാദം പുതുപ്പള്ളിയിൽ കോൺഗ്രസ് ചർച്ചയാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരെ പിന്തുണയ്ക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം എൻഎസ്എസിനുണ്ട്. സോളാറിൽ വേട്ടയാടിയ സിപിഎമ്മിന് പുതുപ്പള്ളി മറുപടി നൽകും. മരണപ്പെട്ട ഉമ്മൻ ചാണ്ടിയേയും അവർ വെറുതെ വിടുന്നില്ല. ജനമനസിൽ പുണ്യാളൻ തന്നെയാണ് ഉമ്മൻ ചാണ്ടിയെന്നും വി ഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മക്കള്‍ രാഷ്ട്രീയം എന്ന വിമര്‍ശനത്തെ പൂര്‍ണ്ണമായി തള്ളുകയാണ് പ്രതിപക്ഷ നേതാവ്. ചാണ്ടി ഉമ്മൻ സ്വര്‍ണ നൂലില്‍ കെട്ടിയിറക്കിയ രാജകുമാരനല്ല ചാണ്ടി ഉമ്മനെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനമെടുത്ത് കുടുംബത്തെ അറിയിക്കുകയായിരുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മകന്‍ അല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ചാണ്ടി ഉമ്മന് നേരത്തെ തന്നെ സീറ്റ് കിട്ടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

വീഡിയോ കാണാം: 

മരണപ്പെട്ട ഉമ്മൻ ചാണ്ടിയെയും സിപിഎം വെറുതെ വിടുന്നില്ലെന്ന് വി ഡി സതീശൻ

അതേസമയം, പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമായിരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയും ഉമ്മൻചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്കൊപ്പം രാഷ്ട്രീയമായ കാര്യങ്ങളും പുതുപ്പള്ളിയില്‍ ചർച്ചയാകും. ഉമ്മൻചാണ്ടിയെ മരണശേഷവും വിമർശിക്കുന്നവർക്ക്, രാഷ്ട്രീയ മര്യാദ കൊണ്ട് മറുപടി നൽകുന്നില്ല. പുതുപ്പള്ളിക്കാരോടുള്ള കടപ്പാട് ജീവിതം കൊണ്ട് തെളിയിക്കുമെന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Also Read: പള്ളിയിൽ നിന്ന് പ്രാർത്ഥനയോടെ തുടക്കം; പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് ചാണ്ടി ഉമ്മൻ

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും