
തിരുവനന്തപുരം: കോൺഗ്രസ് എന്നാൽ വെറും ആൾക്കൂട്ടമാണെന്നത് തെറ്റായ വ്യാഖ്യാനം ആണെന്ന് പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആൾകൂട്ടമാണ് കോൺഗ്രസ് എന്ന തെറ്റായ നിർവചനത്തെ തിരുത്തണം. താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് ആത്മവിശ്വാസം ഉണ്ടാക്കണം. ആൾക്കൂട്ടം അല്ല പാർട്ടിയെന്ന് തെളിയിക്കാൻ കെ സുധാകരന് കഴിയുമെന്നും വിഡി സതീശൻ പറഞ്ഞു.
കെപിസിസിയിൽ കെ സുധാകരന്റെ സ്ഥാനമേറ്റെടുക്കൽ വേദിയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം. ജയിച്ചാൽ ആവേശം വാനോളമാണ്. തോറ്റാൽ അത് പാതാളം വരെ താഴും. അതാണ് കോൺഗ്രസ്. തൂവെള്ള ഖദർ ഇട്ട് രാവിലെ ഇറങ്ങി രാത്രി ചുളിവ് വരാതെ വീട്ടിലെത്തുന്നതല്ല പ്രവർത്തനം. വെള്ള ഖദറിന് കോട്ടം തട്ടാത്ത രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്നും അത് അവസാനിപ്പിച്ചേ തീരു എന്നും വിഡി സതീശൻ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam