മുഖ്യമന്ത്രിയെ തടഞ്ഞാല്‍ വി ഡി സതീശനെ പുറത്തിറങ്ങാൻ അനുവദിക്കില്ല; സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

Published : Jun 16, 2022, 07:38 PM IST
 മുഖ്യമന്ത്രിയെ തടഞ്ഞാല്‍ വി ഡി സതീശനെ പുറത്തിറങ്ങാൻ അനുവദിക്കില്ല; സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

Synopsis

സതീശനെ വഴിയിൽ തടയും. കൊടിവെച്ച കാറിൽ സഞ്ചരിക്കാൻ അനുവദിക്കില്ല. സതീശന് പുറത്തിറങ്ങി നടക്കാൻ  പ്രയാസം  ഉണ്ടാകുമെന്നും മോഹനന്‍ പറഞ്ഞു.   

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വഴിയിൽ തടഞ്ഞാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. കലാപ ശ്രമത്തിൽ നിന്നും കോൺഗ്രസ് പിൻമാറണമെന്നും ഇല്ലെങ്കിൽ കോൺഗ്രസ് നേതാക്കളേയും എംഎൽഎമാരേയും തടയുമെന്നും പാലാരിവട്ടത്തെ പൊതു യോഗത്തിൽ മോഹനൻ പറ‍ഞ്ഞു.

സതീശനെ വഴിയിൽ തടയും. കൊടിവെച്ച കാറിൽ സഞ്ചരിക്കാൻ അനുവദിക്കില്ല. സതീശന് പുറത്തിറങ്ങി നടക്കാൻ  പ്രയാസം  ഉണ്ടാകുമെന്നും മോഹനന്‍ പറഞ്ഞു. 

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ ഇൻഡിഗോ കമ്പനി നൽകിയ റിപ്പോർട്ടിനെതിരെ വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് ഇ.പി.ജയരാജന്‍റെ പേര് ഒഴിവാക്കി നൽകിയ റിപ്പോ‍ർട്ട് തള്ളണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശൻ ഇൻഡിഗോ മാനേജുമെൻറിന് പരാതി നൽകി.  

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ  വധശ്രമക്കേസുമായി ബന്ധപ്പെട്ട് രണ്ട് റിപ്പോർട്ടുകളാണ് ഇൻഡിയോ എയർപോർട്ട് മാനേജർ വിജിത്ത് പൊലീസിന് നൽകിയത്. മൂന്ന് യാത്രക്കാ‍ർ ബഹളമുണ്ടാക്കിയെന്നായിരുന്നു ആദ്യ റിപ്പോർട്ടെങ്കിൽ മുഖ്യമന്ത്രിക്കെതിരെ മൂന്നുപേർ മുദ്രാവാക്യവം വിളിച്ച് പാഞ്ഞടുത്തുവെന്നായിരുന്നു രണ്ടാമത്തെ റിപ്പോർട്ട്. പ്രശ്നുമുണ്ടാക്കിയവരെ മറ്റൊരു യാത്രക്കാരൻ തടഞ്ഞുവെന്ന് മാത്രമായിരുന്ന ഇ പി ജയരാജന്‍റെ പേര് പറയാതെയുള്ള റിപ്പോർട്ട്. ഈ റിപ്പോ‍ർട്ട് തള്ളണമെന്നാവശ്യപ്പെട്ടാണ് ഇൻഡിഗോ ദക്ഷിണ മേഖല മേധാവിക്ക് വി.ഡി.സതീശൻ പരാതി നൽകിയത്. പ്രതിപക്ഷ നേതാവിൻറെ ആക്ഷേപത്തിന് പിന്നാലെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി റിപ്പോ‍ട്ട് നൽകണമെന്നാവ്യപ്പെട്ട് ഇൻഡിയുടെ വെബ് സൈറ്റിൽ പരാതി പ്രവാഹമാണ്. 

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായ വിമാനത്തിൽ പൊലീസ് പരിശോധന നടത്തി. പരാതിക്കാരനായ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ അനിലിന്‍റെ സാന്നിധ്യത്തിൽ മഹസ്സറും തയ്യാറാക്കി. സംഭവമുണ്ടാകുമ്പോള്‍ വിമാനത്തിലുണ്ടായിരുന്ന പൈലറ്റടക്കമുള്ള ജീവനക്കാരുടെ പട്ടിക ഇൻഡിഗോ പൊലീസിന് കൈമാറി. ഇവരുടെ മൊഴി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിനു പിന്നിലെ ഗൂഡാലോചന സമഗ്രമായ അന്വേഷണ നടത്താൻ ഇന്ന് കൊച്ചിയിൽ ചേർന്ന പ്രത്യേക സംഘത്തിൻെറ യോഗത്തിൽ തീരുമാനിച്ചു. അവസാന നിമിഷം ടിക്കറ്റെടുക്കാൻ സഹായിച്ചവരുള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്യും. ഒളിവിൽ കഴിയുന്ന മൂന്നാം പ്രതി സുനിത് നാരായാണെനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കും.


Read Also: 'സംഘപരിവാറും കേരളത്തിലെ സിപിഎമ്മും ഒറ്റക്കെട്ട്,കേരളത്തിലെ ബിജെപി സമരം ഒത്ത് കളി' :വി ഡി സതീശന്‍

PREV
Read more Articles on
click me!

Recommended Stories

`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ
അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന