ബിജെപി ഇഡിയെ ഉപയോഗിച്ച് ഇഷ്ടക്കാരനായ പിണറായിയെ സംരക്ഷിക്കുന്നു.ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം.30 തവണ ലാവലിൻ കേസ് സുപ്രീംകോടതിയിൽ മാറ്റിവെച്ചു.ആദ്യം ഡൽഹിയിൽ പോയി ലാവലിൻ കേസ് ഒന്നെടുക്കാൻ പറയെന്നും പരിഹാസം
തിരുവനന്തപുരം;സ്വര്‍ണകടത്ത് കേസില്‍ സംഘപരിവാറും കേരളത്തിലെ സിപിഎമ്മും ഒറ്റക്കെട്ടെന്ന ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.ബിജെപി ഇഡിയെ ഉപയോഗിച്ച് ഇഷ്ടക്കാരനായ പിണറായിയെ സംരക്ഷിക്കുന്നു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം.30 തവണ ലാവലിൻ കേസ് സുപ്രീംകോടതിയിൽ മാറ്റിവെച്ചു.ഇവിടെ ബിജെപി സമരം ഒത്ത് കളിയാണ്.
ആദ്യം ഡൽഹിയിൽ പോയി ലാവലിൻ കേസ് ഒന്നെടുക്കാൻ പറയെന്നും അദ്ദേഹം പരിഹസിച്ചു.സംഘപരിവാർ പിണറായി സന്ധിയാണ്.
പിണറായിയെ രക്ഷിക്കാനാണ് ഇഡി ശ്രമിക്കുന്നത്.ഇഡിയെ ഇവിടെ വിശ്വാസമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്വപ്നയുടെ വെളിപ്പെടുത്തൽ; ഈ അസംബന്ധങ്ങൾ കേരളീയ സമൂഹം വിശ്വസിക്കില്ലെന്ന് പി രാജീവ്
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ സർക്കാരിന് ഒരു പ്രതിസന്ധിയുമില്ലെന്ന് മന്ത്രി പി രാജീവ്. ഈ അസംബന്ധങ്ങൾ കേരളീയ സമൂഹം വിശ്വസിക്കില്ലെന്നും പി രാജീവ് പറഞ്ഞു. 99 സീറ്റോടെ അധികാരത്തിൽ വന്ന സർക്കാർ വികസന പ്രവർത്തനങ്ങളുമായി അതിവേഗത്തിൽ മുന്നോട്ട് പോകുകയാണ്. അരാചകത്വം സൃഷ്ടിച്ച് ഭരണത്തെ അട്ടിമറിക്കാനാണ് നീക്കമെന്നും പി രാജീവ് ആരോപിച്ചു.
നുണക്കഥകൾ ചീട്ടുകൊട്ടാരം പോലെ പൊളിയും: സ്വപ്നയ്ക്ക് ഇന്ന് മറുപടി നൽകുമെന്ന് കെ.ടി.ജലീൽ
സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങൾക്ക് ഇന്ന് മറുപടി പറയുമെന്ന് കെ.ടി.ജലീൽ എംഎൽഎ (KT Jaleel). ഇതിനായി ഇന്ന് ഉച്ചയ്ക്ക് 12.30 ന് തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങളെ കാണും.ഇതോടെ നുണക്കഥകൾ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിയുമെന്നും കെ.ടി.ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് (Swapna Suresh) കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആണ് മുൻ മന്ത്രി കെ ടി ജലീൽ, നിയമസഭാ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്ക് എതിരെയും ഗുരുതര ആരോപണങ്ങൾ ആണ് നടത്തിയത്. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിൽ ഈസ്റ്റ് കോളേജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടു. ഇതിനായി ഷാർജയിൽ വെച്ച് ഭരണാധികാരിയെ കണ്ടു. ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോൺസൽ ജനറലിന് കൈക്കൂലി നൽകിയെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. സരിത്തിനെയാണ് പണം അടങ്ങിയ ബാഗ് ഏല്‍പ്പിച്ചത്. പണം കോണ്‍സല്‍ ജനറലിന് നല്‍കിയ ശേഷം ബാഗ് സരിത് എടുത്തു. ഈ ബാഗ് സരിത്തിന്‍റെ വീട്ടില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തുവെന്നും സ്വപ്ന പറയുന്നു.
കെ ടി ജലീലിനെതിരെ ബെനാമി ആരോപണവും സ്വപ്ന ഉന്നയിക്കുന്നുണ്ട്. ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യരാണ് ജലീലിന്റെ ബെനാമിയെന്ന് സ്വപ്ന ആരോപിക്കുന്നു. മുംബൈ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുറാന്‍ എത്തിച്ചുവെന്ന് കോണ്‍സല്‍ ജനറല്‍ വെളിപ്പെടുത്തിയതായും സ്വപ്ന പറയുന്നു. അതേസമയം, ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സ്വപ്ന ആരോപിക്കുന്നു. ഇതിനായി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീല്‍ സ്വാധീനിച്ചുവെന്നും സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നു.
