സ്വർണ വിപണി നിയന്ത്രിക്കുന്നത് ഭരണകൂടത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന പാരലൽ ബ്ലാക് ചെയിൻ; വി ‍ഡി സതീശൻ

Web Desk   | Asianet News
Published : Jul 09, 2020, 03:13 PM IST
സ്വർണ വിപണി നിയന്ത്രിക്കുന്നത്  ഭരണകൂടത്തിന്റെ സഹായത്തോടെ  പ്രവർത്തിക്കുന്ന പാരലൽ ബ്ലാക് ചെയിൻ; വി ‍ഡി സതീശൻ

Synopsis

സ്വർണവിപണിയിലെ അഴിമതികൾ നിയമസഭയിൽ പല തവണ ഉന്നയിച്ചതാണ്.സർക്കാർ അന്വേഷണം നടത്തിയില്ല. കെ സി വേണുഗോപാലിനെതിരെ ബി ​ഗോപാലകൃഷ്ണൻ ഉന്നയിച്ച  ആരോപണം കോൺ​ഗ്രസിനെ എങ്ങനെയെങ്കിലും കേസിൽ ചേർക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണെന്നും വി.ഡി.സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചി: കേരളത്തിൽ സ്വർണ വിപണി നിയന്ത്രിക്കുന്നത്  ഭരണകൂടത്തിന്റെ സഹായത്തോടെ  പ്രവർത്തിക്കുന്ന പാരലൽ ബ്ലാക് ചെയിനെന്ന് വി ഡി സതീശൻ എംഎൽഎ.  ഇതിന്റെ അവസാനത്തെ കണ്ണി ആണ് തിരുവനന്തപുരത്തെ സ്വർണ്ണ കള്ളക്കടത്ത് കേസ് എന്നും അദ്ദേഹം പറഞ്ഞു. 

സ്വർണവിപണിയിലെ അഴിമതികൾ നിയമസഭയിൽ പല തവണ ഉന്നയിച്ചതാണ്.സർക്കാർ അന്വേഷണം നടത്തിയില്ല. കെ സി വേണുഗോപാലിനെതിരെ ബി ​ഗോപാലകൃഷ്ണൻ ഉന്നയിച്ച  ആരോപണം കോൺ​ഗ്രസിനെ എങ്ങനെയെങ്കിലും കേസിൽ ചേർക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണെന്നും വി.ഡി.സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

'സ്വപ്നയുടെ കേരളത്തിലെ ആദ്യ സ്പോൺസർ കെ.സി വേണുഗോപാലാണെന്നും സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്നും സംശയിക്കുന്നതായുമാണ് ഗോപാലകൃഷ്ണൻ ആരോപിച്ചത്. സ്വര്‍ണക്കടത്ത് വിഷയത്തിൽ കോൺഗ്രസിന്  യാതൊരു ആത്മാർത്ഥതയുമില്ല. സ്വപ്നയ്ക്ക് എയർഇന്ത്യ സാറ്റ്‍സിൽ ജോലി ലഭിച്ചത് വേണുഗോപാൽ കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രിയായിരിക്കെയായിരുന്നു. കെസിയുടെ നേരിട്ടുളള ഇടപെടൽ ഇതിൽ ഉണ്ടായിരുന്നുവെന്നും ഇക്കാര്യത്തിൽ തെളിവ് ഹാജരാക്കാൻ തയ്യാറാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. സ്വർണക്കടത്തിന്‍റെ കരങ്ങൾ കോൺഗ്രസിന്‍റേതാണ്. സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്നും സംശയമുണ്ട്. കോൺസുലേറ്റിൽ സ്വപ്നയെ ശുപാർശ ചെയ്ത കോൺഗ്രസ് നേതാവാരാണെന്ന് അന്വേഷിക്കണമെന്നും അദ്ദേദം ആവശ്യപ്പെട്ടു.  കെസി വേണുഗോപാൽ മന്ത്രിയായിരികെ 2012- 2014 വരെ  നടത്തിയ ഇടപെടലുകളെക്കുറിച്ചും അന്വേഷണം വേണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. 

Read Also: സ്വപ്നയുടെ നിയമനം: ആരോപണം തെളിയിക്കാൻ കഴിയുമോ? ഗോപാലകൃഷ്ണനെ വെല്ലുവിളിച്ച് കെസി വേണുഗോപാൽ...
 
PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'