ആസ്തി വികസന ഫണ്ട് ചെലവഴിച്ചില്ലെന്ന ആരോപണം: അബിൻ വർക്കിക്ക് മറുപടിയുമായി വീണാ ജോർജ്

Published : Nov 23, 2026, 07:38 PM IST
Abin Varkey Vs Veena George

Synopsis

അബിൻ വർക്കിക്ക് മറുപടിയുമായി വീണാ ജോർജ്. ആറന്മുള എംഎൽഎയായിരിക്കെ വീണാ ജോർജ് ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന ആരോപണത്തിലാണ് മറുപടി.

പത്തനംതിട്ട: ആറന്മുള എംഎൽഎയായിരിക്കെ വീണാ ജോർജ് ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന നിലവിലെ എംഎൽഎ അബിൻ വർക്കിയുടെ ആരോപണത്തിന് മറുപടിയുമായി വീണാ ജോർജ്. ആറന്മുള നിയോജക മണ്ഡലത്തിൽ പൂർത്തീകരിച്ച പദ്ധതികളുടെ അടക്കം വിവരങ്ങൾ പങ്കുവെച്ചാണ് വീണാ ജോർജ് രംഗത്തെത്തിയത്. ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന് എംഎൽഎയ്ക്ക് വിവരാവകാശ രേഖ നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വീണാ ജോർജ് ആവശ്യപ്പെട്ടു. പ്രത്യേക അനുമതി ഉൾപ്പെടെ നേടിയെടുത്ത പ്രോജക്ടുകൾ റദ്ദാക്കാൻ അബിൻ വർക്കി നിർദേശം നൽകിയെന്ന് ആരോപിച്ച വീണാ ജോർജ്, ഇവ പൂർത്തീകരിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

വീണാ ജോർജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

എംഎൽഇ ആസ്തിവികസന ഫണ്ടിൽ നിന്ന് ആറന്മുള നിയോജക മണ്ഡലത്തിൽ 2022-23 മുതലുള്ളവയിൽ പൂർത്തീകരിച്ചതും നിർമ്മാണത്തിലുള്ളതുമായ ചില പ്രവൃത്തികളുടെ ചിത്രങ്ങളും ടെൻഡർ ചെയ്ത ചില പ്രവൃത്തികളുടെ ഔദ്യോഗിക രേഖകളുടെ കോപ്പികളും ചേർക്കട്ടെ. (എല്ലാ ചിത്രങ്ങളും ചേർക്കുന്നില്ല)

ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ആഡിറ്റോറിയം

വള്ളംകുളം യു പി സ്കൂൾ

കോഴഞ്ചേരി മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള റോഡും സൗന്ദര്യവത്കരണവും

മൂലൂർ റോഡ്

കോയിപ്രം പഞ്ചായത്തിലെ താഴുമ്പാൽ പടി - പാലംമ്പറമ്പിൽ പടി - പൂവത്തൂർ ജംഗ്ഷൻ - മാവേലി വടക്കേതിൽ ലിങ്ക് റോഡ്

ആനപ്പാറ സ്കൂൾ

കുമ്പഴ കോന്നി - വെട്ടൂർ റോഡ്

ഉളനാട് - പോസ്റ്റ് ഓഫീസ് പടി - പാണിൽ റോഡ്

ഹൈമാസ്റ്റ് ലൈറ്റ്

ഇലന്തൂർ - ഇടപ്പരിയാരം - മുക്കോട് റോഡ്

നിർമ്മാണം നടക്കുന്ന ചില പ്രൊജെക്ടുകളോട് അനുബന്ധിച്ച് എംഎൽഎ ഫണ്ട് അനുവദിച്ചിരുന്നു. ഓട്ടിസം സെന്ററും ഇതിൽ ഉൾപ്പെടുന്നു. ഉദാ. കോഴഞ്ചേരി പുതിയ പാലത്തിലെ ആർച്ച് ലൈറ്റുകൾ (2024-25). പത്തനംതിട്ട സ്റ്റേഡിയത്തിലെ വിഐപി പവലിയൻ ( 2023-24). പാലത്തിന്റെ നിർമ്മാണവും സ്റ്റേഡിയത്തിന്റെ പ്രധാന നിർമ്മാണവും കഴിഞ്ഞയുടൻ വീണ്ടും ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടി അത് ലഭ്യമാകുമായും ചെയ്തു. (കോപ്പി ചേർക്കുന്നു). ഈ നിർമ്മാണങ്ങൾ പൂർത്തീകരിച്ചതിന് ശേഷം മാത്രമേ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിക്കപ്പെട്ട നിർമ്മാണം സാധ്യമാകുകയുണ്ടായിരുന്നുള്ളൂ.

കൂടാതെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അനുവദിച്ച കാഷ്വാലിറ്റി ക്രിറ്റിക്കൽ കെയർ ബ്ലോക്ക് കൂടുതൽ നിലകൾ പണിയണം എന്നുള്ളതിനാൽ ഉപകരണങ്ങൾ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിക്കാം എന്ന് ഉറപ്പ് നൽകി. ഇതിൽ എംആർഐയും ഉൾപ്പെടും. അങ്ങനെയാണ് അണ്ടർ​ഗ്രൗണ്ടിൽ കാർ പാർക്കിം​ഗും ബഹുനിലയും സാധ്യമായത്. നിർമ്മാണം പൂർത്തീകരിക്കാൻ താമസം നേരിട്ടതിനാൽ വകുപ്പ് കൂടുതൽ ഫണ്ട് അനുവദിക്കാമെന്ന് തീരുമാനിക്കുകയും എംഎൽഎ ഫണ്ട് ശേഷിക്കുന്ന മറ്റു പ്രോജക്ടുകൾക്ക് അനുവദിക്കുകയും ചെയ്തു.

എന്നാൽ രാത്രിയിൽ ഇപ്പോൾ നടക്കാൻ പോലും കഴിയാത്തത്ര ഇരുട്ടുള്ള കോഴഞ്ചേരി പാലത്തിലെ ധനവകുപ്പ് പ്രത്യേക അനുമതി നൽകിയ ലൈറ്റുകൾ ഉൾപ്പെടെയുള്ള പ്രോജക്ടുകളും മറ്റുള്ളവയും അബിൻ വർക്കി എംഎൽഎ റദ്ദാക്കാൻ നിർദ്ദേശം നൽകി. സാധാരണ മുൻ എംഎൽഎ നൽകിയ വർക്കുകൾ പിന്നീട് വന്നവർ റദ്ദാക്കുകയില്ല. ഒരു രൂപ പോലും ചെലവഴിച്ചില്ല എന്ന് എംഎൽഎക്ക് വിവരാവകാശ രേഖ നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണം. പ്രത്യേക അനുമതി ഉൾപ്പെടെ നേടിയെടുത്ത പ്രോജക്ടുകൾ നിർമ്മിച്ച് പൂർത്തീകരിക്കുകയും വേണം".

അബിൻ വർക്കിയുടെ ആരോപണം

കഴിഞ്ഞ അഞ്ചുവർഷക്കാലം ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാത്ത ഏക എംഎൽഎയായിരുന്നു വീണാ ജോർജ് എന്നായിരുന്നു അബിൻ വർക്കി എംഎൽഎയുടെ ആരോപണം. വീണാ ജോർജ് മറുപടി പറഞ്ഞ ശേഷം വിവരാവകാശ രേഖ പുറത്തുവിടാമെന്നും അബിൻ വർക്കി വ്യക്തമാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

10 വർഷത്തിൽ 1582 കോടി രൂപയുടെ ക്രമക്കേടുകൾ; സഹകരണ മേഖലയിലെ അഴിമതി അക്കമിട്ട് നിരത്തി രാജീവ് ചന്ദ്രശേഖർ
യുഡിഎഫ് യോഗം ചേരുന്നില്ല, ബോര്‍ഡ് കോര്‍പറേഷൻ വിഭജനവും വൈകുന്നു; തുറന്നടിച്ച് ആര്‍എസ്പി