വാഹന മോഷണ സംഘം അടൂർ പൊലീസിൻ്റെ പിടിയിൽ; കഞ്ചാവും പിടിച്ചെടുത്തു

Published : Sep 16, 2026, 11:30 PM IST
police jeep

Synopsis

വാഹന മോഷണ സംഘം അടൂർ പൊലീസിൻ്റെ പിടിയിലായി. ആലപ്പുഴ വെൺമണി സ്വദേശി ഉണ്ണി കാർത്തികേയൻ ഉൾപ്പെട്ട സംഘത്തെയാണ് പിടികൂടിയത്

പത്തനംതിട്ട: വാഹന മോഷണ സംഘം അടൂർ പൊലീസിൻ്റെ പിടിയിലായി. ആലപ്പുഴ വെൺമണി സ്വദേശി ഉണ്ണി കാർത്തികേയൻ ഉൾപ്പെട്ട സംഘത്തെയാണ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആളാണ് ഉണ്ണി കാർത്തികേയൻ. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കടത്തിയ വാഹന മോഷണ സംഘത്തെയാണ് പൊലീസ് കസ്റ്റ‍ഡിയിലെടുത്തത്. ഇവരിൽ നിന്നും 3.7 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അടൂർ ഡിവൈഎസ്പി വിനോദിൻ്റെ നിർദേശ പ്രകാരം അടൂർ എസ്എച്ച്ഒ ജിനുവിൻ്റെ നേതൃത്വത്തിലുള്ള ഡെൽറ്റ സ്ക്വാഡ് ആണ് പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അളവിൽ കവിഞ്ഞ മദ്യശേഖരം; ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കും, കേസെടുക്കുക ജാമ്യമില്ലാ വകുപ്പ് പ്രകാരം
കിലോമീറ്ററുകളോളം നമ്പര്‍ പ്ലേറ്റില്ലാതെ കാര്‍; നെടുമ്പാശ്ശേരിയിൽ വാഹനം പിടികൂടി, 6000 രൂപ പിഴ