'മഹേശന്‍ നിരപരാധി, സമനില തെറ്റിയ സ്ഥിതിയായിരുന്നു', സിബിഐ അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി

Published : Jun 25, 2020, 10:49 AM ISTUpdated : Jun 25, 2020, 03:23 PM IST
'മഹേശന്‍ നിരപരാധി, സമനില തെറ്റിയ സ്ഥിതിയായിരുന്നു', സിബിഐ അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി

Synopsis

'മരിക്കുന്നതിന് മുമ്പ് ഇടക്ക് എന്നെ വിളിച്ചിരുന്നു. താൻ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന് ഭയപ്പെടുന്നതായി എന്നോട് പറഞ്ഞു'.

ആലപ്പുഴ: മൈക്രോഫിനാന്‍സ് സാമ്പത്തിക പ്രതിസന്ധികളുമായി ബന്ധപ്പെട്ട്  കെകെ മഹേശൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും  നിരപരാധിയാണെന്നും വെള്ളാപ്പള്ളി നടേശൻ. ഡയറിക്കുറിപ്പ് എല്ലാം വ്യക്തമാക്കുന്നതായും മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. മരിക്കുന്നതിന് മുമ്പ് ഇടക്ക് എന്നെ വിളിച്ചിരുന്നു. താൻ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന് ഭയപ്പെടുന്നതായി എന്നോട് പറഞ്ഞു. അങ്ങനെയെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു. ഇന്ന് മഹേശനെ പൊക്കിപ്പറയുന്ന ആളാണ് മഹേശനെ നശിപ്പിച്ചത്. മഹേശന്റെ ഡയറിക്കുറിപ്പിലെ സ്വന്തം കൈപ്പടയിലുള്ള കത്തിൽ അത് വ്യക്തമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ആത്മഹ്യയിലേക്ക് നയിച്ചതാരാണെന്ന് കണ്ടെത്തണം. മരണത്തിൽ സിബിഐ അന്വേഷണം വേണം. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം. അവര്‍ ശിക്ഷിക്കപ്പെടണം. മഹേശനെ തേജോവധം ചെയ്യാന്‍ ചിലര്‍ ശ്രമിച്ചുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മരണ ദിവസം പത്ത് മണിക്ക് തുഷാറുമായി കാണാമെന്ന് പറഞ്ഞിരുന്നു. മഹേശനുമായി ഒരിക്കലും പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്‍റെ വലങ്കയ്യായിരുന്നു. പ്രയാസങ്ങള്‍ പറഞ്ഞ് തനിക്ക് കത്ത് നല്‍കിയരുന്നു. കത്ത് ഇപ്പോള്‍ പുറത്ത് വിടുന്നില്ല. കത്തെഴുതിയതില്‍ പിന്നാട് തന്നോട് ഫോണില്‍ വിളിച്ച് ക്ഷമ ചേദിച്ചിരുന്നു. 

എസ്എൻഡിപി യൂണിയൻ സെക്രട്ടറിയുടെ മരണം; സമ​ഗ്ര അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി..

പേര്‍ത്തല എസ് എന്‍ഡിപി യൂണിയൻ അഴിമതിയിലും അയാള്‍ക്ക് പങ്കുണ്ടായിരുന്നില്ല. എന്നാല്‍ അതിന്‍റെ പേരില്‍ വ്യക്തിഹത്യ നേരിടേണ്ടിവന്നു. സുഭാഷ് വാസു അടക്കമുള്ളവരാണ് ഇതിനെല്ലാം പിന്നിൽ. ഈ പ്രത്യേക സാഹചര്യത്തിൽ വീട്ടിൽ പോകുന്നത് ശരിയല്ലാത്തതു കൊണ്ടാണ് മഹേശന്റെ വീട്ടിൽ പോകാതിരുന്നതെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. 

കണിച്ചുകുളങ്ങര എസ്എൻഡിപി സെക്രട്ടറിയുടെ മരണം; ആരോപണങ്ങൾ ശക്തം, വെള്ളാപ്പള്ളി കുരുക്കിലാവുമോ

അതേ സമയം കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന മഹേശനെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം നടന്നെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. മഹേശന്‍റെ ആത്മഹത്യാ കുറിപ്പില്‍ എല്ലാം പറയുന്നുണ്ട്. അദ്ദേഹത്തിന്‍റെ ഫോണ്‍ കോളുകള്‍ മുഴുവന്‍ പരിശോധിക്കണമെന്നും നീതി ലഭിക്കണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. അന്വേഷണം ആവശ്യപ്പെട്ട് മഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനാണ് കുടുംബത്തിന്‍റെ തീരുമാനം. 

വെള്ളാപ്പള്ളി നടേശന്‍റെ വിശ്വസ്‍തനായിരുന്ന കെ കെ മഹേശനെ ഇന്നലെയാണ് കണിച്ചുകുളങ്ങര യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ചൊവ്വാഴ്‍ച്ച മഹേശനെ ചോദ്യം ചെയ്തിരുന്നു. യൂണിയൻ നേതൃത്വം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുതയുണ്ടെന്നും കത്തില്‍ മഹേശന്‍ ആരോപിക്കുന്നുണ്ട്. 

മൈക്രോഫിനാൻസ് തട്ടിപ്പിൽ പ്രതിയായ എസ്എൻഡിപി നേതാവ് ഓഫീസിൽ മരിച്ച നിലയിൽ

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്കും മറ്റ് ഭാരവാഹികൾക്കും കഴിഞ്ഞ ദിവസം മഹേശൻ അയച്ച 32 പേജുള്ള കത്ത് പുറത്തുവന്നിരുന്നു. സംഘടനാ പ്രവർത്തനം തുടങ്ങിയത് മുതലുള്ള പ്രവർത്തനങ്ങളാണ് അക്കമിട്ട് നിരത്തുന്നത്. ഇതോടൊപ്പം ഈ മാസം ഒമ്പതിന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിക്ക് മഹേശൻ അയച്ച കത്തും പുറത്തുവന്നു. വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുത മനോഭാവമാണ്. പല യൂണികളിൽ നടന്ന മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുകളിൽ ചിലർ തന്നെ കുടുക്കാൻ ശ്രമിക്കുന്നുവെന്നും മഹേശൻ കത്തിൽ പറയുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശതെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിൽ മികച്ച പോളിം​ഗ്, എല്ലാ ജില്ലകളിലും 70ശതമാനത്തിലധികം, കൂടുതൽ വയനാട്, കുറവ് തൃശ്ശൂർ
അടിയേറ്റ് ചിത്രപ്രിയ ബോധമറ്റതോടെ അലൻ ഓടിരക്ഷപെട്ടു; മൃതദേഹത്തിനരികിൽ കണ്ട വാച്ചിൽ ദുരൂഹത, കൂടുതൽ തെളിവ് ശേഖരിക്കുന്നുവെന്ന് പൊലീസ്