M Venkaiah Naidu Kerala Visit : ഉപരാഷ്ട്രപതി നാളെ എത്തും, സ്വീകരിക്കാൻ ഒരുങ്ങി കേരളം; ലക്ഷദ്വീപും സന്ദർശിക്കും

Published : Dec 30, 2021, 06:40 PM ISTUpdated : Dec 30, 2021, 06:42 PM IST
M Venkaiah Naidu Kerala Visit : ഉപരാഷ്ട്രപതി നാളെ എത്തും, സ്വീകരിക്കാൻ ഒരുങ്ങി കേരളം; ലക്ഷദ്വീപും സന്ദർശിക്കും

Synopsis

തിങ്കളാഴ്ച (ജനുവരി 03, 2022) കൊച്ചിയിൽ നിന്നും കോട്ടയത്ത് എത്തുന്ന ഉപരാഷ്ട്രപതി മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ സിഎംഐ-സിഎംസി സംഘടിപ്പിക്കുന്ന സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറയുടെ 150-ാം ചരമവാർഷിക ചടങ്ങിൽ മുഖ്യാതിഥിയാകും

കൊച്ചി: കേരള, ലക്ഷദ്വീപ് സന്ദർശനത്തിനായി (Kerala, Lakshadweep Visit) ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു (Vice President M Venkaiah Naidu) നാളെ കൊച്ചിയിൽ എത്തും. വെള്ളിയാഴ്ച കൊച്ചി നാവിക സേന വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം അന്ന് തന്നെ ലക്ഷദ്വീപിലെ അഗത്തിയിലേക്ക് തിരിക്കും. ശനിയാഴ്ച (ജനുവരി 01, 2022) ലക്ഷദ്വീപിലെ കടമത്ത് ദ്വീപിൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ, കടമത്ത്, ആന്ദ്രോത്ത് ദ്വീപുകളിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിർവഹിക്കും.

ഞായറാഴ്ച (ജനുവരി 02, 2022) കൊച്ചിയിൽ മടങ്ങിയെത്തുന്ന ഉപരാഷ്ട്രപതി കൊച്ചി കപ്പൽശാലയിൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനിക്കപ്പലായ  വിക്രാന്ത് സന്ദർശിക്കും. തുടർന്ന് കൊച്ചി കാക്കനാടുള്ള ഡിആർഡിഒയുടെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി (എൻപിഒഎൽ), സന്ദർശിക്കുകയും ടോഡ് എറെയ് ഇന്റഗ്രേഷൻ ഫെസിലിറ്റിയുടെ (Towed Array Integration Facility) ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്യും.

തിങ്കളാഴ്ച (ജനുവരി 03, 2022) കൊച്ചിയിൽ നിന്നും കോട്ടയത്ത് എത്തുന്ന ഉപരാഷ്ട്രപതി മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ സിഎംഐ-സിഎംസി സംഘടിപ്പിക്കുന്ന സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറയുടെ 150-ാം ചരമവാർഷിക ചടങ്ങിൽ മുഖ്യാതിഥിയാകും. തുടർന്ന് ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന അദ്ദേഹത്തിന്  കൊച്ചിയിലെ സർക്യൂട്ട് ഹൗസിൽ നടക്കുന്ന ഒരു ചടങ്ങിൽ 'ഔട്ട്കം ബേസ്ഡ് എജ്യൂക്കേഷൻ എക്സ്പിരിമെന്റ്സ് ഓഫ് എ ഹയ്യർ എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ' എന്ന പുസ്തകം സമ്മാനിക്കും. വൈകിട്ട് ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ചടങ്ങിൽ എറണാകുളം ഐസിഎഐ ഭവൻന്റെ  തറക്കല്ലിടൽ ചടങ്ങിൽ മുഖ്യാതിഥിയായും അദ്ദേഹം പങ്കെടുക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ കേരളീയ സദ്യ 21മുതൽ, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്ക് നാളെ പ്രത്യേക യോഗം
നാല് ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയ സൈനികനെ നിലമ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം