
കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്നു വീഴുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്. ടേക്ക് ഓഫ് ചെയ്ത് പറന്ന് ഉയരുന്ന ഹെലികോപ്ടർ ആകാശത്ത് വെച്ച് വട്ടം ചുറ്റി ഉടൻ താഴേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. മൂന്ന് കോസ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നത്. തീരസംരക്ഷണ സേനയുടെ ഡ് പ്യൂട്ടി കമാൻഡൻ റും മലയാളിയുമായ വിപിനാണ് ഹെലികോപ്ടർ പറത്തിയത്. കമാണ്ടൻറ് സി.ഇ.ഒ കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ലോട്ല എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരിൽ സുനിൽ ലോട്‌ലക്ക് അപകടത്തിൽ പരിക്കേറ്റു. അപകടത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വിമാനത്താവളം, ഹെലികോപ്റ്റർ ക്രൈൻ ഉപയോഗിച്ച് ഉയർത്തി മാറ്റിയ ശേഷമാണ് തുറന്ന് നൽകിയത്.
വീഡിയോ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam