
ഇടുക്കി: ഇടുക്കി അണക്കരയിൽ അമ്മ കുട്ടികളെ മർദ്ദിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്. വിദേശത്തുള്ള അച്ഛൻ പണം അയച്ചുതരാറില്ലെന്ന് പറഞ്ഞാണ് അമ്മയുടെ മർദ്ദനം. അച്ഛന് അയച്ചുകൊടുക്കാൻ വേണ്ടി അമ്മ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അതേസമയം വീഡിയോ നാടകമായിരുന്നുവെന്നാണ് അമ്മയുടെ വിശദീകരണം. കുട്ടികളുടെ അച്ഛൻ തിരിഞ്ഞുനോക്കാറില്ലെന്നും ഗതികെട്ടാണ് ഇങ്ങനെയൊരു വീഡിയോ ചെയ്തതെന്നുമാണ് അമ്മ പറയുന്നത്. കുട്ടികളുടെ സമ്മതത്തോടെയാണ് വീഡിയോ പകർത്തിയതെന്നും അമ്മ പറയുന്നു.
സംഭവത്തിൽ ചൈൽഡ് ലൈൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മയ്ക്ക് എതിരെ കേസെടുക്കുമെന്ന് സിഡബ്ല്യുസി വ്യക്തമാക്കി. കുട്ടികളെ മാനസികമായി പീഡിപ്പിച്ചു. മർദ്ദിച്ചോ എന്ന് സംശയമുണ്ട്. കേസെടുക്കാൻ പൊലീസിന് നിർദേശം നൽകും- സിഡബ്ല്യുസി ചെയർമാൻ വ്യക്തമാക്കി.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam