ചുരത്തിൽ ഓടുന്ന കാറിൽ ഡോറിൽ തൂങ്ങി യുവാക്കളുടെ അഭ്യാസം, വീഡിയോ പുറത്ത്; കേസെടുത്ത് എംവിഡി 

Published : Jul 22, 2022, 11:51 AM ISTUpdated : Jul 22, 2022, 01:44 PM IST
ചുരത്തിൽ ഓടുന്ന കാറിൽ ഡോറിൽ തൂങ്ങി യുവാക്കളുടെ അഭ്യാസം, വീഡിയോ പുറത്ത്; കേസെടുത്ത് എംവിഡി 

Synopsis

വാഹനത്തിന്റെ ഡോറിൽ തൂങ്ങിയുള്ള അഭ്യാസ പ്രകടനത്തിന്റെ വീഡിയോ പുറത്ത് വന്നു. പുറകിൽ സഞ്ചരിച്ച വാഹനത്തിലുള്ളവർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിൽ അപകടരമായ രീതിയിൽ യുവാക്കളുടെ അഭ്യാസപ്രകടനം. താമരശേരി ചുരത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. KL-10 AZ 7588 എന്ന വാഹനത്തിലായിരുന്ന യുവാക്കളുടെ സാഹസിക യാത്ര നടത്തിയത്. വാഹനത്തിന്റെ ഡോറിൽ തൂങ്ങിയുള്ള അഭ്യാസ പ്രകടനത്തിന്റെ വീഡിയോ പുറത്ത് വന്നു. പുറകിൽ സഞ്ചരിച്ച വാഹനത്തിലുള്ളവർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തു. വാഹനവും കസ്റ്റഡിയിൽ എടുത്തു. 

 

പരസ്യചിത്രീകരണത്തിനിടെ ചോര്‍ന്ന് 'പാവങ്ങളുടെ വോള്‍വോ'!

നികുതിയടക്കാതെ നിരത്തിലിറങ്ങിയ ഓ ഡി കാറിന് പൂട്ടിട്ട് മോട്ടോര്‍ വാഹന വകുപ്പ്

മലപ്പുറം: നികുതി അടക്കാതെ നിരത്തിലിറങ്ങിയ ആഡംബര വാഹനത്തിന് പൂട്ടിട്ട് കൊണ്ടോട്ടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. വാഹന പരിശോധനയ്ക്കിടെയാണ് പഞ്ചാബ് രജിസ്‌ട്രേഷനിലുള്ള  ഓഡി എ ജി കാര്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. പഞ്ചാബില്‍ നിന്ന് കൊണ്ടോട്ടി സ്വദേശി വാങ്ങിയ വാഹനം സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ നടത്താതെ ദിവസങ്ങളായി നിരത്തില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്നു.  കൊണ്ടോട്ടി ജോയിന്‍റ് ആര്‍ടിഒ രാമചന്ദ്രന്‍റെ നിര്‍ദേശപ്രകാരം എംവിഐ കെ ജി ദിലീപ് കുമാര്‍ എ എം വി ഐമാരായ എസ് എസ് കവിതന്‍, കെ ആര്‍ റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കൊണ്ടോട്ടി കൊട്ടുക്കര നിന്നും ആഡംബരക്കാര്‍ കസ്റ്റഡിയിലെടുത്തത്. 

നികുതി ഇനത്തില്‍ അടയ്‌ക്കേണ്ട ഏകദേശം ഒന്നര ലക്ഷത്തോളം രൂപ അടച്ചാല്‍ മാത്രമേ വാഹനം   വിട്ടു നല്‍കൂ എന്നാണ് എംവിഡി അറിയിക്കുന്നത്. കൊണ്ടോട്ടിയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ നികുതി വെട്ടിച്ച് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും കൊണ്ടോട്ടി ജോയിന്‍റ് ആര്‍ടിഒ രാമചന്ദ്രന്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ