Latest Videos

വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ വിജിലൻസ് പിടിയിൽ

By Web TeamFirst Published Oct 6, 2020, 11:28 PM IST
Highlights

കൈക്കൂലി വാങ്ങുന്നതിനിടെ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ വിജിലൻസ് പിടിയിൽ

വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. വയനാട് ൽത്താൻ  ബത്തേരി ഫയർഫോഴ്സ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എം കെ കുര്യൻ(53)യാണ് വിജിലൻസ്  സംഘം പിടികൂടിയത്

ബിൽഡിംഗ് പെർമിറ്റിനായി സ്ഥാപനമുടമയിൽ നിന്നും പണം കൈപ്പറ്റുന്നതിനിടെയാണ് ബത്തേരി ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ എംകെ കുര്യനെ പിടികൂടിയത്. മീനങ്ങാടി സ്വദേശി ബിനീഷ്  അമ്പലവയലിൽ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് ഫയർ എൻഒസിക്കായി സ്റ്റേഷൻ മാസ്റ്ററെ സമീപിച്ചിരുന്നു .എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ഒന്നര വർഷത്തോളമായിഎൻഒസി നൽകിയിരുന്നില്ല. 

ഇതിനിടെ കഴിഞ്ഞ സെപ്റ്റംബർ 30-ന് ബിനിഷ് വിണ്ടും അപേക്ഷ സമർപ്പിച്ചു. തുടർന്ന്  ഒന്നാം തീയതി വിളിക്കാൻ ഓഫിസർ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ  വിളിച്ചപ്പോൾ 25000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. പിന്നീട്  ബിനിഷ് വിജിലൻസിൽ   പരാതി നൽകി. 

വിജിലൻസ് നൽകിയ 5000 രൂപയാണ്  ബിനീഷ് സ്റ്റേഷൻ ഓഫീസർക്ക് കൈമാറിയത്. പണം വാങ്ങുന്നതിനിടയിൽ സമീപത്ത് കാത്തിരുന്ന വിജിലൻസ് എംകെ കുര്യനെ പിടികൂടുകയാരുന്നു. വിജിലൻസ് സിഐ പി എൽ ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.  ഇയാളെ നാളെ തലശ്ശേരി കോടതിയിൽ ഹാജരാക്കും.

click me!