ഓപ്പറേഷന്‍ ഉജാല : ആര്‍ടിഒ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്, ഏജന്‍റുമാര്‍ പിടിയില്‍

Published : Jun 28, 2019, 04:26 PM ISTUpdated : Jun 28, 2019, 04:44 PM IST
ഓപ്പറേഷന്‍ ഉജാല : ആര്‍ടിഒ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്,  ഏജന്‍റുമാര്‍ പിടിയില്‍

Synopsis

ഇടനിലക്കാരെ വച്ച് ആര്‍ടിഒ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ്. 

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ആർ ടി ഒ ഓഫീസുകളിൽ വിജിലൻസ് പരിശോധന. ഓപ്പറേഷന്‍ ഉജാല എന്ന പേരിലാണ് ആര്‍ടിഒ ഓഫീസുകളിലെ റെയ്ഡ് നടക്കുന്നത്. 

സംസ്ഥാനത്തെ എല്ലാ ജില്ലാ ആര്‍ടിഒ ഓഫീസുകളിലും റീജിയണല്‍ ആര്‍ടിഒ ഓഫീസുകളിലും റെയ്ഡ് തുടരുകയാണ്. എറണാകുളത്ത് മാത്രം ഏഴിടങ്ങളില്‍ ഒരേസമയം റെയ്ഡ് നടക്കുകയാണ്. ആലപ്പുഴയില്‍ നാലിടത്തും മലപ്പുറത്ത് മഞ്ചേരി, പൊന്നാനി, നിലമ്പൂര്‍, മലപ്പുറം എന്നിവിടങ്ങളിലും റെയ്ഡ് ആരംഭിച്ചു.  

റെയ്ഡിനിടെ ചിലയിടങ്ങളില്‍ ഏജന്‍റുമാരെ പണം സഹിതം പിടികൂടിയിട്ടുണ്ട്. ആലപ്പുഴയിലെ കായംകുളം,ചെങ്ങന്നൂർ, ചേർത്തല,മാവേലിക്കര ആർടിഒ ഓഫീസുകളിൽ നടന്ന പരിശോധനയിൽ പണവുമായി ഏജന്‍റുമാര്‍ പിടിയിലായി. കായംകുളം ആര്‍ടിഒ ഓഫീസില്‍ മാത്രം അഞ്ച് ഏജന്‍റുമാരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ നിന്നായി നാല്‍പ്പതിനായിരം രൂപയിലധികം പിടികൂടി. 

റെയ്ഡ് രാത്രി വരെ നീളും എന്നാണ് വിവരം. മോട്ടോര്‍ വാഹനവകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ സുഗമവും സുതാര്യവുമാക്കാന്‍ സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ വിവിധ വെബ്സൈറ്റുകളും ഓണ്‍ലൈന്‍ സേവനകളും നടപ്പാക്കിയെങ്കിലും പലതും ഉദ്യോഗസ്ഥര്‍ ഇടപെട്ട് അട്ടിമറിക്കുന്നതായി വിജിലന്‍സിന് നിരന്തരം പരാതി ലഭിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി വിഡി സതീശൻ; 'തോറ്റ് തൊപ്പിയിട്ടിരിക്കുമ്പോഴും മുഖ്യമന്ത്രി പരിഹാസം പറയുന്നു'
മറ്റത്തൂരിലെ ഓപ്പറേഷൻ ലോട്ടസ്; 'ഒറ്റച്ചാട്ടത്തിന് കോൺഗ്രസുകാർ ബിജെപിയായി', പരിഹസിച്ച് പിണറായി വിജയന്‍