മാസപ്പടി കേസ്: രണ്ട് എസ്ഐടികൾ രൂപീകരിക്കാൻ വിജിലൻസ് തീരുമാനം; പിണറായിയുടെയും റിയാസിൻ്റെയും കേസുകൾ വെവ്വേറേ അന്വേഷിക്കും

Published : Oct 13, 2026, 06:20 AM IST
pinarayi, riyas

Synopsis

മാസപ്പടി കേസിലെ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണത്തിൽ രണ്ട് എസ്ഐടികൾ രൂപീകരിക്കാൻ വിജിലൻസ് തീരുമാനം. പിണറായിയുടെയും റിയാസിൻ്റെയും കേസുകൾ വെവ്വേറേ ആയിരിക്കും അന്വേഷിക്കുക.

തിരുവനന്തപുരം: മാസപ്പടി കേസിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണത്തിൽ രണ്ട് എസ്ഐടികൾ രൂപീകരിക്കാൻ വിജിലൻസ് തീരുമാനം. പിണറായിയുടെയും റിയാസിൻ്റെയും കേസുകൾ വെവ്വേറേ ആയിരിക്കും അന്വേഷിക്കുക. കേസിൽ രണ്ട് എഫ്ഐആറുകളാണ് ഇന്നലെ രജിസ്റ്റർ ചെയ്തത്.

പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് ഇന്നലെ വിജിലന്‍സ് കേസെടുത്തത്. ഹവാല ഇടപാടിൽ മുന്‍ മന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കി മറ്റൊരു കേസുമെടുത്തിട്ടുണ്ട്. അഴിമതി തടയൽ നിയമപ്രകാരമെടുത്ത രണ്ട് കേസിലും പിണറായിയുടെ മകള്‍ വീണ രണ്ടാം പ്രതിയാണ്. പിണറായിയും റിയാസും അധികാരം ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയെന്നാണ് എഫ് ഐ ആറുകള്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇ ഡി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ രണ്ട് കേസുകളുമെടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസിൽ നിയമപോരാട്ടം കടുപ്പിച്ച് പിണറായിയും റിയാസും വീണയും; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും; നിർണായകം
മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തിനുള്ള ബിൽ ഇന്ന്‌ നിയമസഭയിൽ, മുഖ്യമന്ത്രി വി ഡി സതീശൻ ബിൽ അവതരിപ്പിക്കും