ഓണക്കാലയളവിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനത്തിൽ വീണ്ടും ചരിത്ര നേട്ടം. 10.82 കോടി രൂപയാണ് ഇന്നലത്തെ പ്രതിദിന ടിക്കറ്റ് വരുമാനം. കഴിഞ്ഞവർഷം സമാന ദിവസത്തെ വരുമാനമായ 10.2 കോടി രൂപയുടെ റെക്കോർഡ് ആണ് ഇന്നലെ മറികടന്നത്
തിരുവനന്തപുരം: ഓണക്കാലയളവിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനത്തിൽ വീണ്ടും ചരിത്ര നേട്ടം. 10.82 കോടി രൂപയാണ് ഇന്നലത്തെ പ്രതിദിന ടിക്കറ്റ് വരുമാനം. കഴിഞ്ഞവർഷം സമാന ദിവസത്തെ വരുമാനമായ 10.2 കോടി രൂപയുടെ റെക്കോർഡ് ആണ് ഇന്നലെ മറികടന്നത്. പ്രിയദർശിനിയുടെ സീറോ ടിക്കറ്റ് ഉൾപ്പെടെയാണ് പുതിയ നേട്ടം കൈവരിച്ചത്. ശബരിമല സ്പെഷ്യൽ സർവീസ് സീസൺ ഒഴികെയുള്ള കാലയളവിൽ കെഎസ്ആർടിസി നേടിയ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനമാണിത്. ഓണക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനയും തിരക്കേറിയ റൂട്ടിൽ അധിക സർവീസുകൾ അനുവദിച്ചതും അന്തർ സംസ്ഥാന സർവീസുകൾ വർധിപ്പിച്ചതും പ്രിയദർശിനി പദ്ധതിയുടെ സ്വീകാര്യതയുമാണ് വരുമാന വർദ്ധനവിന് ഇടയാക്കിയത്.



