പാലക്കാട് വിജിലൻസ് പരിശോധന; എക്സൈസ് ഉദ്യോഗസ്ഥനിൽ നിന്ന് 10 ലക്ഷം രൂപ പിടികൂടി

Published : May 16, 2022, 04:44 PM ISTUpdated : May 16, 2022, 04:45 PM IST
പാലക്കാട് വിജിലൻസ് പരിശോധന; എക്സൈസ് ഉദ്യോഗസ്ഥനിൽ നിന്ന് 10 ലക്ഷം രൂപ പിടികൂടി

Synopsis

പണം പിടികൂടിയത് ജീപ്പിൽ നിന്ന്; കള്ളുഷാപ്പ് ലൈസൻസികളിൽ നിന്ന് കൈക്കൂലിയായി വാങ്ങിയ പണമെന്ന് വിജിലൻസ്

പാലക്കാട്‌: എക്സൈസ് ഡിവിഷണൽ ഓഫീസ് ഉദ്യോഗസ്ഥനിൽ നിന്ന് വിജിലൻസ് പത്ത് ലക്ഷത്തിലധികം രൂപ പിടികൂടി. കൈക്കൂലിയായി കിട്ടിയ 10,23,600 രൂപയാണ് നൂറുദ്ദീൻ എന്ന ഉദ്യോഗസ്ഥനിൽ നിന്ന് പിടികൂടിയത്. കള്ളുഷാപ്പ് ലൈസൻസികളിൽ നിന്ന് കൈക്കൂലി വാങ്ങിയതാണ് പണമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ വിജിലൻസ് ഡിവൈഎസ്‍പി ഗംഗാധരൻ പറഞ്ഞു. 

കാടാംകോട് ജംഗ്ഷനിൽ നിന്നാണ് വാഹനത്തിൽ നിന്ന് പണം പിടികൂടിയത്.  ചിറ്റൂരിലെ വിവിധ എക്സൈസ് ഓഫീസുകളിലേക്ക് കൊണ്ട്പോകുകയായിരുന്നു പണമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡിവിഷണൽ ഓഫീസിലെ ഉദ്യോഗസ്ഥരെ രാവിലെ മുതൽ നിരീക്ഷിച്ച് വരികയായിരുന്നു വിജിലൻസ്.   

PREV
Read more Articles on
click me!

Recommended Stories

വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്